Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ബിസിനസ്‌
  Add your Comment comment
ബിറ്റ് കോയിനില്‍ പണം മുടക്കിയവരുടെ പേരു വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ചോര്‍ത്തി: ഇന്‍വെസ്റ്റ് ചെയ്തിട്ടുള്ളത് പ്രമുഖര്‍
reporter
ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ലക്ഷകണക്കിന് അതിസമ്പന്നര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഒരുങ്ങുന്നു. രാജ്യത്ത് ഇത്തരം കറന്‍സികളില്‍ ഇടപാടുകള്‍ നടക്കുന്ന 9 എക്‌സ്‌ചെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ നിക്ഷേപം ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും വലിയ തോതില്‍ നികുതി വെട്ടിച്ചു കള്ളപ്പണ നിക്ഷേപം ഈ രംഗത്തു നടക്കുന്നതായി ആദായ നികുതി വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.


ഏകദേശം 20 ലക്ഷം സമ്പന്നര്‍ ഈ എക്‌സ്ചഞ്ചുകളില്‍ അംഗങ്ങളാണ്. ഇവരില്‍ 4 – 5 ലക്ഷം പേര്‍ സജീവമായി ഇടപാടുകള്‍ നടത്തുന്നതായാണ് കണ്ടെത്തല്‍. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് നോട്ടീസ് അയക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ബാംഗളൂരിലെ അന്വേഷണ വിഭാഗമാണ് ആഴ്ചകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ശുപാര്‍ശയും അവര്‍ നല്‍കിയിട്ടുണ്ട്.

പനാമ, പാരഡിസ് പേപ്പറുകള്‍ വഴി പുറത്തു വന്ന പേരുകളെ പിന്‍പറ്റിയാണ് അന്വേഷണം ശക്തമാകുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ കള്ളപ്പണം, ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‌സികളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍ തുടങ്ങിയവരടക്കമുള്ള ബോളിവുഡ് താരങ്ങളുടെ പേരും പനാമ, പാരഡിസ് പേപ്പറുകളിലൂടെ പുറത്തു വന്നിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കെ വൈ സി അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബിറ്റ്‌കോയിന്‍ എക്‌സ്ചഞ്ചുകളില്‍ അംഗത്വം നല്‍കിയിരിക്കുന്നത്. പക്ഷെ മൂലധന നേട്ടമായി കണക്കാക്കി നികുതി അടക്കേണ്ട നിക്ഷേപമാണ് ഇത്. എന്നാല്‍ നികുതി അടക്കുന്നില്ല എന്നതാണ് ഗുരുതരമായ പ്രശ്‌നം. അതുകൊണ്ട് തന്നെ വന്‍ തോതില്‍ കള്ളപ്പണം ബിറ്റ്‌കോയിന്‍ നിക്ഷേപ രംഗത് എത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ സജീവമായ അക്കൗണ്ട് ഉടമകള്‍ക്ക് ആദായ നികുതി നിയമപ്രകാരം നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് വകുപ്പ്.
 
Other News in this category

 
 




 
Close Window