Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് നിരോധിച്ച സമയത്ത് 15 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ ലിസ്റ്റ് തയാര്‍
reporter
നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാന്‍ ആദായ നികുതി വകുപ്പ്. കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവര്‍ക്കെതിരെയാണ് വകുപ്പിന്റെ നോട്ടിസ്. രാജ്യമെമ്പാടുമായി രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടിസയച്ചത്.

2016 നവംബറിലായിരുന്നു നോട്ട് അസാധുവാക്കല്‍. ആ സമയം ചില അക്കൗണ്ടുകളില്‍ വന്‍തുകയെത്തിയിരുന്നു. അവയ്ക്ക് റിട്ടേണും ഫയല്‍ ചെയ്തിരുന്നില്ല. ഇവര്‍ക്കാണ് ഇക്കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി നോട്ടിസ് അയച്ചത്. എന്നാല്‍ ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരില്‍ ആരും ഇതുവരെ മറുപടി അയച്ചിട്ടില്ല. ഇവര്‍ക്കെതിരെ കനത്ത ശിക്ഷാനടപടികളുണ്ടാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ചെയര്‍മാന്‍ സുശില്‍ ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ നികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുക, നികുതി തട്ടിപ്പ് തുടങ്ങിയവയ്‌ക്കെതിരെയാണു നടപടി.

ആദായനികുതിവകുപ്പില്‍ ഡിജിറ്റല്‍വത്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും സുശില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇ–അസസ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വകുപ്പ്. ഓണ്‍ലൈനായി നികുതി ഫയല്‍ ചെയ്യാനുള്‍പ്പെടെ പരീക്ഷണാടിസ്ഥാനത്തില്‍ ഇ–അസെസ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അതു കൂടുതല്‍ വ്യാപിപ്പിക്കുമെന്നും സുശില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window