Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ബിസിനസ്‌
  Add your Comment comment
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഏര്‍പ്പെടുത്തിയ അധിക സെസ് അവസാനിച്ചു: ഓഗസ്റ്റ് 1 മുതല്‍ സാധനങ്ങളുടെ ബില്‍ കുറയും
Reporter
പ്രളയ സെസ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ സാധ്യനങ്ങളുടെ ബില്ലില്‍ ഇക്കാര്യം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങള്‍ പരിശോധിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ സഹായിക്കാനാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. അഞ്ച്? ശതമാനത്തിന്? മുകളില്‍ ജി.എസ്?.ടിയുള്ള സാധനങ്ങള്‍ക്ക്? ഒരു ശതമാനമാണ്? പ്രളയ സെസ്? ഏര്‍പ്പെടുത്തിയത്?. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്?.


2019 ഓഗസ്റ്റ്? ഒന്ന്? മുതലാണ്? സംസ്ഥാനത്ത് പ്രളയ സെസ്? ഏര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി അറിയിച്ചു. ഏകദേശം 1600 കോടി രൂപ ?പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞു. 2021 ജുലൈ 31 വരെയാണ് പ്രളയ സെസ് ചുമത്താന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രളയ സെസ്? ഒഴിവാക്കാന്‍ ബില്ലിങ്? സോഫ്?റ്റ്?വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്? നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏര്‍പ്പെടുത്തിയതോടെ കാര്‍, ബൈക്ക്?, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ്? മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്?, പെയിന്റ്? തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ്? ചുമത്തിയിരുന്നു.

തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയം മൂലം സംസ്ഥാനത്ത് വ്യാപകമായ നഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, ഓഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയ സെസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഉല്‍പ്പന്ന വിലയില്‍ ഒരു ശതമാനം അധിക നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാളെ മുതല്‍ ഈ നികുതി പിന്‍വലിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് നേരിയ വില കുറവുണ്ടാകും.
 
Other News in this category

 
 




 
Close Window