Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ബിസിനസ്‌
  Add your Comment comment
ബിസിനസ് വേറെ, സൗഹൃദം വേറെ: മലയാള മനോരമയ്ക്ക് ഫ്രണ്ട് ഷിപ്പ് ഡേ ആശംസകളുമായി മാതൃഭൂമി
Reporter
ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ സൗഹൃദ ബന്ധത്തെ തിരിച്ചറിയാനും ദൃഢമാക്കുവാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. സൗഹാര്‍ദ്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുവാന്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു.

സൗഹൃദ ദിനത്തില്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമി. പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മാതൃഭൂമി മനോരമയ്ക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. സൗഹൃദ ദിനത്തില്‍ ആളുകള്‍ പരസ്പരം സൗഹൃദ ദിനം ആശംസിക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മുഖ്യധാര പത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മാതൃഭൂമിയുടെ ആദ്യ പേജ് പങ്കുവെച്ചിരിക്കുന്നത്. ഈ സൗഹൃദ ദിനത്തിലെങ്കിലും മാതൃഭൂമിയും മനോരമയും ഒന്നായി എന്നാണ് ചിലരുടെ കമന്റുകള്‍. ഈ ആശംസയില്‍ ഒരു നിഗൂഢ പ്രണയം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമാണ് മനോരമ. വായനക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് മാതൃഭൂമിക്ക്.

ഒരു പതിറ്റാണ്ടിനു മുമ്പ് ഏറ്റവും പ്രചാരമുളള പത്രത്തിന്റെ കോപ്പികള്‍ ആട് തിന്നുന്നതായി കാണിച്ച് രണ്ടാമത്തെ പത്രം ചെയ്ത പരസ്യം വിവാദമായിരുന്നു. ഈ തര്‍ക്കം അന്ന് കോടതി കയറിയിരുന്നു. രണ്ട് കറുത്ത ആടുകള്‍ ഇല പങ്കിട്ടുതിന്നുന്ന ചിത്രമാണ് മലയാള മനോരമ സൗഹൃദ ദിനത്തില്‍ 'പങ്കിടാം സൗഹൃദം' എന്ന പേരില്‍ നല്‍കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window