Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
2021ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ട: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ജോലി പരസ്യം: വിവാദമായി; വാക്കു തിരുത്തി
Reporter
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തൊഴില്‍ പരസ്യം വിവാദത്തില്‍. ബിരുദധാരികള്‍ക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനത്തിനിടയായിരിക്കുന്നത്. 2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് കാണിച്ച് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.

തമിഴ്‌നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റേതായാണ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ബിരുദധാരികളെ ക്ഷണിച്ചു കൊണ്ടുള്ള 'വാക്ക് ഇന്‍ ഇന്റര്‍വ്യൂ'വിലാണ് 2021 ല്‍ പുറത്തിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് ക്രൂരതയാണെന്നും ശുദ്ധ അസംബന്ധമാണെന്നുമുള്ള പ്രതികരണങ്ങള്‍ ഉയരാന്‍ തുടങ്ങി.

എന്നാല്‍ പരസ്യം വിവാദമായതോടെ, വിശദീകരണവുമായെത്തിയിരിക്കുകയാണ് ബാങ്ക്. ടൈപ്പ് ചെയ്തതില്‍ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ല്‍ പഠിച്ചിറങ്ങിയവര്‍ക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ 200 ഓളം പേര്‍ പങ്കെടുത്തുവെന്നും അതില്‍ 20201 ല്‍ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window