Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ബിസിനസ്‌
  Add your Comment comment
പത്താം ക്ലാസില്‍ പഠിത്തം ഉപേക്ഷിച്ചു: 34 വയസ്സുള്ള നിഖിലിന്റെ ഇപ്പോഴത്തെ ആസ്തി 11600 കോടി
Reporter
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിന്റെ സഹസ്ഥാപകനും മേധാവിയുമാണ് 34കാരനായ നിഖില്‍ കമ്മത്ത്. മൊത്തമൂല്യം11600 കോടി രൂപയോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് അദ്ദേഹമിപ്പോള്‍.

നിഖിലിന് ചെറുപ്പം മുതലേ പഠിക്കാന്‍ മടിയായിരുന്നു. കണക്ക് വലിയ ഇഷ്ടമാണ്. വായന ഇഷ്ട ഹോബിയാണ്. പക്ഷേ പാഠപുസ്തകങ്ങള്‍ കണ്ടാല്‍ അലര്‍ജിയാണ്. അങ്ങനെ ഒരു കണക്കിനു പത്താം ക്ലാസ് വരെ സ്‌കൂളില്‍ പോയി. പരീക്ഷയെഴുതും മുമ്പേ തന്നെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സ്‌കൂളിന്റെ പടിയിറങ്ങി. അച്ഛന്‍ ബാങ്കുദ്യോഗസ്ഥന്‍ ആയിരുന്നു. അമ്മ സംഗീതാധ്യാപികയും. വീട്ടില്‍ അത്യാവശ്യം നല്ല ചുറ്റുപാടുണ്ട്. എന്നാലും എന്തെങ്കിലുമൊക്കെ ചെയ്ത് പണമുണ്ടാക്കണം എന്ന ലക്ഷ്യം വച്ച് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കൂട്ടുകാരനുമൊത്ത് വീട്ടുകാര്‍ അറിയാതെ സെക്കന്റ് ഹാന്റ് മൊബൈല്‍ ഫോണ്‍ വില്‍പന തുടങ്ങി. പക്ഷേ അമ്മ ഇതു കണ്ടു പിടിച്ചു, ഫോണെല്ലാം വലിച്ചെറിഞ്ഞു. അതോടെ അത് നിറുത്തി.
പഠനമുപേക്ഷിച്ച് വീട്ടില്‍ വെറുതെ ഇരിക്കുന്നത് അത്ര സുഖമുള്ളതായിരുന്നില്ല. കുറെ സമയം ചെസ് കളിച്ച് കളയും. അങ്ങനെ ചെസില്‍ ചാമ്പ്യനായി. മനസ് എവിടെയൊക്കെയോ അലയുകയാണ്. എന്തെങ്കിലും കാര്യമായി ചെയ്യണം. പണം ഉണ്ടാക്കണം. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമില്ല, ജോലിക്ക് അപേക്ഷിക്കാന്‍ 18 വയസ് ആയിട്ടുമില്ല. അങ്ങനെയിരിക്കെ ബാംഗ്ലൂരിലെ ഒരു കോള്‍ സെന്ററില്‍ 8000 രൂപ ശമ്പളത്തിനു ജോലിക്കു കയറി. അപ്പോള്‍ വയസ് 17. ഇംഗ്ലണ്ടിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പേഴ്‌സണല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതായിരുന്നു ജോലി. കമ്പനി അതിനു വേണ്ട പരിശീലനവും കൊടുത്തിരുന്നു. ഫിനാന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതു വഴി നല്ല വൈദഗ്ധ്യം ലഭിച്ചു. ജോലി സമയം രാത്രിയായിരുന്നു. പകല്‍ ധാരാളം സമയം വെറുതെ പോവുന്നു. ശമ്പളത്തില്‍ നിന്ന് മിച്ചം വച്ച് സൂക്ഷിച്ചിരുന്ന പണമെടുത്ത് ഓഹരി വ്യാപാരം ചെയ്യാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ കുറെ നഷ്ടം വന്നു. എങ്കിലും അതൊന്നും പിന്തിരിപ്പിച്ചില്ല. സാവധാനം കോള്‍ സെന്ററിലെ മാനേജര്‍മാര്‍ക്കു വേണ്ടിയും ട്രേഡ് ചെയ്യാന്‍ തുടങ്ങി. ലാഭം കിട്ടാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ ട്രേഡിങിനായി സമീപിച്ചു. ഇത് ആത്മവിശ്വാസം കൂട്ടി. 19-ാം വയസ്സില്‍ കോള്‍ സെന്റര്‍ ജോലി വിട്ടു. സഹോദരന്‍ നിധിന്‍ കമ്മത്തുമായി ചേര്‍ന്ന് കമ്മത്ത് അസോസിയേറ്റ്‌സ് എന്ന സ്ഥാപനം തുടങ്ങി. ഒരു സബ് ബ്രോക്കിങ് സ്ഥാപനമായാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. കിട്ടുന്ന സര്‍വീസ് ചാര്‍ജിന്റെ 40%വും മെയിന്‍ ബ്രോക്കറിനു കൊടുക്കണം. തങ്ങളുടെ കഴിവുപയോഗിച്ച് ചെയ്യുന്ന ബിസിനസാണ്.. അതിന്റെ നല്ലൊരു ശതമാനവും വെറുതെയിരിക്കുന്ന ആള്‍ കൊണ്ടു പോവുക എന്നത് ന്യായമല്ലല്ലോ.. എന്നാല്‍ പിന്നെ സ്വന്തമായൊരു ബ്രോക്കിങ് സ്ഥാപനം ഇടുകയല്ലേ നല്ലത് എന്ന ചിന്ത ശക്തമായി.
 
Other News in this category

 
 




 
Close Window