Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ബിസിനസ്‌
  Add your Comment comment
കേരളാ ടൂറിസത്തിന് കാരവന്‍: ഇതിനകം റജിസ്റ്റര്‍ ചെയ്തത് 226 കാരവനുകള്‍
Reporter
85 കാരവന്‍ പാര്‍ക്കുകളും റജിസ്റ്റര്‍ ചെയ്തു. മുഴുവന്‍ ജില്ലകളിലും പാര്‍ക്ക് തുടങ്ങാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഏറ്റവുമധികം പാര്‍ക്കുകള്‍ തുടങ്ങുന്നത് ഇടുക്കി (18), വയനാട് (16), പാലക്കാട് (14) ജില്ലകളിലാണ്. കൊച്ചിയില്‍ ടൂര്‍ ഏജന്‍സി കാരവന്‍ സര്‍വീസ് തുടങ്ങി. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു തീര്‍ഥാടകരെയും കൊണ്ടു ശബരിമലയിലേക്കായിരുന്നു സര്‍വീസ്.

കാരവന്‍ ഇറക്കാന്‍ റജിസ്റ്റര്‍ ചെയ്തവരില്‍ വ്യക്തികളും സൊസൈറ്റികളും ടൂര്‍ ഓപ്പറേറ്റര്‍മാരുമുണ്ട്. മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാകും കാരവനുകള്‍ നിരത്തിലിറക്കുക. പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതു തദ്ദേശ സ്ഥാപനങ്ങളാണ്. കാരവന്‍ നയത്തിന്റെ ഭാഗമായി പുതിയ കാരവന്‍ വാങ്ങുന്നവര്‍ക്കു സബ്‌സിഡി നല്‍കുന്നുണ്ട്. പരമാവധി 300 കാരവന്‍ വരെ സബ്‌സിഡിയിലൂടെ പ്രോത്സാഹിപ്പിക്കും.

റജിസ്റ്റര്‍ ചെയ്ത് 5 വര്‍ഷത്തിനകം ടൂറിസം മേഖലയില്‍നിന്നു പിന്‍വലിച്ചാല്‍ സബ്‌സിഡി തിരിച്ചെടുക്കും. പാര്‍ക്കുകള്‍ക്കു ചെലവു കുറവായതിനാല്‍ സബ്‌സിഡി ഇല്ല. ഓരോ പ്രദേശത്തെയും കാരവനുകളുടെ ടൂറിസം സാധ്യത പരിശോധിക്കാനും കാരവന്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി തയാറാക്കാനും ഡിടിപിസികള്‍ക്കു ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കി.
 
Other News in this category

 
 




 
Close Window