Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ബിസിനസ്‌
  Add your Comment comment
പുടിന് സ്വന്തം ക്രിപ്‌റ്റോ കറന്‍സിയില്‍ വിശ്വാസമുണ്ട്: അമേരിക്ക ഉപരോധത്തിന് പേടിക്കുന്നതിനു കാരണം മറ്റൊന്നല്ല
Reporter
ആരൊക്കെ എന്തൊക്കെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചാലും പുട്ടിന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സികളിലാണ്.അതായത് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ക്കൊന്നും റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുവാന്‍ പറ്റില്ലെന്നര്‍ത്ഥം.

ക്രിപ്‌റ്റോകറന്‍സികളുടെ എല്ലാത്തരം കള്ളകളികളും നിയന്ത്രിക്കുന്നത് റഷ്യയില്‍ നിന്നാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. യുദ്ധം പോലൊരു സാഹചര്യത്തില്‍ പോലും പരമ്പരാഗത ബാങ്കുകളെയോ, സാമ്പത്തിക ഉറവിടങ്ങളെയോ ആശ്രയിക്കാതെ ക്രിപ്‌റ്റോകറന്‍സിയെന്ന സമാന്തര സമ്പദ്വ്യവസ്ഥയെയാണ് പുട്ടിന്‍ ആശ്രയിക്കുന്നത്. ആരാലും നിയന്ത്രിക്കപ്പെടാത്ത വ്യവസ്ഥയിലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ശക്തിയാണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷം വെളിപ്പെടുത്തുന്നത്.

ഡോളറിനെ അപേക്ഷിച്ച് റഷ്യന്‍ റൂബിളിന്റെ മൂല്യം 9 ശതമാനം ഇടിഞ്ഞെങ്കിലും റൂബിളില്‍ തന്നെ ഇടപാടുകള്‍ നടത്തണമെന്ന് അവര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. റഷ്യയെ പിന്തുണക്കുന്ന ചൈനക്കും അവരുടേതായ ഡിജിറ്റല്‍ കറന്‍സി ഉണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വളരെ മുന്‍പ് തന്നെ ആസൂത്രണം ചെയ്തിട്ടാണ് റഷ്യ യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യക്ക് പോലും ബദല്‍ മാര്‍ഗങ്ങള്‍ റഷ്യയിലുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൂടാതെ ഹൈഡ്ര എന്ന ഡാര്‍ക്ക് വെബ് മാര്‍ക്കറ്റ് വഴി അനധികൃത ഫണ്ടുകള്‍ റഷ്യ ആവശ്യത്തിലധികം ശേഖരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
 
Other News in this category

 
 




 
Close Window