Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ബിസിനസ്‌
  Add your Comment comment
മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു: മകന്‍ ആകാശ് അംബാനിക്ക് ചുമതല കൈമാറി
Reporter
റിലയന്‍സ് ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതായി കമ്പനി അറിയിച്ചു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. 2014 മുതല്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി.


കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചതായും കമ്പനി അറിയിച്ചു. അഞ്ച് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കാനും ധാരണയായി. ഇക്കാര്യത്തില്‍ ഓഹരിയുടമകളുടെ അം?ഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് അം?ഗീകാരം നല്‍കിയത്.

അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് മുകേഷ് അംബാനി ആലോചിക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ് അംബാനി.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉള്‍പ്പെടെ എല്ലാ ജിയോ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയര്‍മാനായി മുകേഷ് അംബാനി തുടരും.

അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ളയാളാണ് ആകാശ് അംബാനി. റിലയന്‍സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ സേവനങ്ങളുമായും ഉപഭോക്തൃ നിര്‍ദ്ദേശങ്ങളുമായും ബന്ധപ്പെട്ടും ആകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായുള്ള ആകാശിന്റെ വളര്‍ച്ച ഡിജിറ്റല്‍ യാത്രയില്‍ അദ്ദേഹം നല്‍കിയ പ്രത്യേക സംഭാവനകള്‍ക്കുള്ള അം?ഗീകാരം കൂടിയാണ്. മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കന്നത്.
 
Other News in this category

 
 




 
Close Window