Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
മണി ചെയിന്‍ മാതൃകയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: മലപ്പുറം കാളികാവ് സ്വദേശി അറസ്റ്റില്‍
Reporter
മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് ഒരാള്‍ അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നുമായി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെട്ട സംഘം 100 കോടി രൂപയോളം തട്ടിയതായാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കമ്പനിയുണ്ടെന്നാണ് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്. സംസ്ഥാനത്തിന് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചത്.

കൂത്തുപറമ്പില്‍ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. പലരും പരാതിയുമായി രംഗത്ത് വന്നതോടുകൂടിയാണ് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച അന്വേഷണം ആരംഭിച്ചത്. അസി. പോലീസ് കമ്മിഷണര്‍ പ്രദീപന്‍ കണ്ണിപ്പൊയിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച വിശദമായ ഒരു അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് സംഘത്തിലെ പ്രധാന കണ്ണിയായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കവെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഫൈസല്‍ പോലീസിന്റെ പിടിയിലായത്. കൂത്തുപറമ്പ് സിഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
 
Other News in this category

 
 




 
Close Window