Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ബിസിനസ്‌
  Add your Comment comment
ബ്രിട്ടനേയും അമേരിക്കയേയും പോലെ ഇന്ത്യ ഇനി സ്വന്തമായി വിമാന വാഹിനി കപ്പല്‍ നിര്‍മിക്കും
reporter
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തുകയാണ്. യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ ലോകരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും വര്‍ഷങ്ങളുടെ കഠിനപരിശ്രമം കൊണ്ടെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും എംഎസ്എംഇകളും തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചിരിക്കുന്നത്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ഏറെ ശക്തിപ്പെടുത്തുന്ന വിമാനവാഹിനിക്കപ്പലാണ് യാഥാര്‍ത്ഥ്യമാകുന്നത്.


ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്‍പ്പന ചെയ്തതും പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നിര്‍മ്മിച്ചതുമാണ് ഐഎന്‍എസ് വിക്രാന്ത്. ഗ്രേഡ് സ്റ്റീല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) വഴി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലബോറട്ടറി (ഡിആര്‍ഡിഎല്‍), ഇന്ത്യന്‍ നാവികസേന എന്നിവയുടെ സഹകരണത്തോടെയാണ് വിക്രാന്ത് തദ്ദേശീയമായി നിര്‍മ്മിച്ചത്. 2009 ഫെബ്രുവരിയിലാണ് കപ്പലിന്റെ കീല്‍ സ്ഥാപിക്കപ്പെട്ടത്.

2013 ഓഗസ്റ്റില്‍ കപ്പല്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള ഐഎന്‍എസ് വിക്രാന്ത് പൂര്‍ണ്ണമായി ലോഡുചെയ്യുമ്പോള്‍ ഏകദേശം 43000 ടണ്‍ ഭാരമാണ് വഹിക്കുന്നത്. കൂടാതെ 7500 നോട്ടിക്കല്‍ മൈല്‍ വേഗതയുമുണ്ട്
 
Other News in this category

 
 




 
Close Window