Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ബിസിനസ്‌
  Add your Comment comment
ജനങ്ങള്‍ ദാരിദ്ര്യത്തില്‍ ആണെങ്കിലും സാമ്പത്തിക ശേഷിയില്‍ യുകെയെ പിന്തള്ളി ഇന്ത്യ മുന്നേറിയെന്ന് റിപ്പോര്‍ട്ട്
reporter

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 'നാമമാത്ര' മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. അതേസമയം യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. പ്രസ്തുത പാദത്തിന്റെ അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്. യുഎസ് ഡോളർ അടിസ്ഥാനത്തിലാണ് ഈ കണക്കുകളുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിർത്തിയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യുകെ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്. അതേസമയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഈ വർഷം 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് കണക്കുകൂട്ടൽ. ഈ പാദത്തിലെ ഇന്ത്യൻ ഓഹരികളുടെ തിരിച്ചുവരവ് എം‌എസ്‌സി‌ഐ എമർജിംഗ് മാർക്കറ്റ് ഇൻഡക്‌സിൽ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണുള്ളത്. 10 വർഷങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ സ്ഥാനം 11-ാമത് ആയിരുന്നു. അതേസമയം യുകെ അന്ന് 5-ാം സ്ഥാനത്തായിരുന്നു. ഈ വർഷം ഡോളർ മൂല്യത്തിൽ യുകെയെ ഇന്ത്യ മറികടക്കുമെന്ന് ഐ‌എം‌എഫ് വ്യക്തമാക്കിയിരുന്നു. ഈ വർഷം ഇതുവരെ ഇന്ത്യൻ രൂപയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു.

 
Other News in this category

 
 




 
Close Window