Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ബിസിനസ്‌
  Add your Comment comment
ഫേസ് ബുക്കിനും ട്വിറ്ററിനും പിന്നാലെ ഗൂഗിളും ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു: പതിനായിരം പേര്‍ക്ക് ജോലി നഷ്ടമാകും
Text by News TEAM UKMALAYALAM PATHRAM
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ഒരുങ്ങി ഗൂഗിളും. ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നീ ടെക് ഭീമന്മാര്‍ക്ക് പിന്നാലെയാണ് ഗൂഗിളും ഇത്തരമൊരു നടപടിയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ?മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഗൂ?ഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗൂഗിളിന്റെ പുതിയ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാന്‍ മാനേജര്‍മാരെ സഹായിക്കും. ഇതിലൂടെ അടുത്തവര്‍ഷം ആദ്യത്തോടെ ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ കമ്പനി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട് എന്നും കോവിഡ് വരുത്തിവെച്ച നഷ്ടവും പണപ്പെരുപ്പവും വിനയായെന്നുമാണ് വിലയിരുത്തല്‍. ആല്‍ഫബെറ്റിന്റെ ലാഭത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് നേരത്തെ തന്നെ ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കണമെന്നും അദ്ദേ?ഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window