Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
ഇടുക്കിയിലെ വാഗമണില്‍ കാന്റിലിവര്‍ ബ്രിഡ്ജ് തുറന്നു: ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം
Text By: Team ukmalayalampathram
വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമണ്‍ ലോകം ടൂറിസം ഭൂപടത്തില്‍ ഒഴിവാക്കാനാവാത്ത സ്‌പോട്ടായി മാറിയിരിക്കുകയാണ്.

സമൃദ്ധമായ പുല്‍മേടുകള്‍, മൊട്ടക്കുന്നുകള്‍, പൈന്‍ മരങ്ങള്‍, മൂടല്‍മഞ്ഞ് മൂടിയ താഴ്വരകള്‍ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികള്‍ക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടം അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡി ടി പി സി യും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്ന് വാഗമണ്‍ കോലാഹലമേട്ടില്‍ ഗ്ലാസ്സ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.

40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് പകരുന്നത്.

ഒരു സമയം 15 പേര്‍ക്ക് പ്രവേശനം:സാഹസികത തേടുന്ന സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം പകരുന്ന പാലത്തില്‍ ഒരേ സമയം 15 പേര്‍ക്കാണ് പ്രവേശനം. അഞ്ചു മുതല്‍ പത്ത് മിനുറ്റ് വരെ പാലത്തില്‍ ചെലവഴിക്കാം. പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങള്‍ വരെ ആസ്വദിക്കാന്‍ കഴിയും. റോക്കറ്റ് ഇജക്റ്റര്‍, ജയന്റ് സ്വിംഗ്, സിപ് ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ഫ്രീ ഫോള്‍, ഹ്യൂമന്‍ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window