Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധികം സെയില്‍സ് ടാക്‌സ്: ഗതാഗത മന്ത്രിയുടെ നിര്‍ദേശം
Text By: Team ukmalayalampathram
ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി ചുമത്താന്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്ന് 63-ാമത് സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിച്ച നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനെ 'മലിനീകരണ നികുതി' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു.

'ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍ കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് നികുതി കൂട്ടേണ്ടിവരും. ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, ഇത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും,' ഗഡ്കരി പറഞ്ഞു.

രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വാഹന ഉല്‍പ്പാദനം കുറയ്ക്കുക, അല്ലെങ്കില്‍ നികുതി കൂട്ടുമെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കി.

ഇതുസംബന്ധിച്ച് താന്‍ ഒരു കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ജിഎസ്ടി വര്‍ദ്ധന അഭ്യര്‍ത്ഥിക്കുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നതായും ഗഡ്കരി സൂചിപ്പിച്ചു.
 
Other News in this category

 
 




 
Close Window