Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ഹീത്രു, ഗാഡ് വിക്ക് വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേ
reporter

ലണ്ടന്‍: ഹീത്രൂ, ഗാട്ട്വിക്ക് വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേകള്‍ ഉള്‍പ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് സമഗ്ര രൂപരേഖ തയാറാക്കി ലേബര്‍ സര്‍ക്കാര്‍. വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചാന്‍സിലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെ മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ അടുത്തയാഴ്ച തന്നെ ചാന്‍സിലര്‍ പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പത്തു വര്‍ഷത്തിലേറെയായി പല സര്‍ക്കാരുകളും പരിഗണിച്ച വിഷയമാണ് ഹീത്രൂ വിമാനത്താവളത്തിലെ മൂന്നാം റണ്‍വേ വികസനം. എയര്‍പോര്‍ട്ടിന് സമീപം താമസിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിച്ച് ഈ പദ്ധതി നടപ്പിലാക്കാതെ പോകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ലേബര്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഗാട്ട്വിക്ക് വിമാനത്താവളത്തിന്റെ രണ്ടാം റണ്‍വേ നിര്‍മാണത്തില്‍ എന്തായാലും തീരുമാനം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 45 മില്യന്‍ യാത്രക്കാരാണ് ഗാട്ട്വിക്ക് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ഇത് പുതിയ റണ്‍വേയുടെ സഹായത്തോടെ 75 മില്യനായി ഉയര്‍ത്തുന്നതാണ് പുതിയ വികസന പദ്ധതി. ഇതോടൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പ്രധാനപ്പെട്ട പല വിമാനത്താവങ്ങളുടെയും വികസന പദ്ധതികള്‍ ഒരുമിച്ചാകും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാംവിധം വിമാനത്താവള വികസന പദ്ധതികളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 
Other News in this category

 
 




 
Close Window