ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'എമര്‍ജന്‍സി'യുടെ പ്രദര്‍ശനം യുകെയില്‍ വ്യാപകമായി തടഞ്ഞതും പ്രതിഷേധങ്ങള്‍ നടന്നതിലും പ്രതികരിച്ച് ഇന്ത്യ. ഖാലിസ്ഥാനി ഘടകങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രം ബാധകമാക്കരുത് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്ക് എതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിവാര വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിക്കുകയും അക്രമാസക്തമായ പ്രതിഷേധങ്ങളുടെയും ഭീഷണിയുടെയും വിഷയ ഇന്ത്യന്‍ സര്‍ക്കാര്‍ നിരന്തരം ഉന്നയിക്കുകയാണെന്നും പറഞ്ഞത്.
'എമര്‍ജന്‍സി എന്ന സിനിമ എങ്ങനെ തടസപ്പെട്ടു എന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടതാണ്. അക്രമാസക്തമായ പ്രതിഷേധവും ഇന്ത്യാ വിരുദ്ധ ഘടകങ്ങളുടെ ഭീഷണിയും സംബന്ധിച്ച് ഞങ്ങള്‍ യുകെ സര്‍ക്കാരുമായി നിരന്തരം ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തിരഞ്ഞെടുത്ത കാര്യങ്ങളില്‍ മാത്രം ബാധകമാക്കാന്‍ കഴിയില്ല' രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ യുകെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'ഉത്തരവാദികളായവര്‍ക്കെതിരെ യുകെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കും ആനുകൂല്യങ്ങള്‍ക്കുമായി ലണ്ടനിലെ ഞങ്ങളുടെ ഹൈക്കമ്മീഷന്‍ ഞങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുമായി പതിവായി ആശയവിനിമയം നടത്തി വരുന്നുണ്ട്' ജയ്‌സ്വാള്‍ പറഞ്ഞു.അതിനിടെ വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് എത്തിയ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ജനങ്ങളെ മുഖമൂടി ധരിച്ച ഖാലിസ്ഥാനി ഭീകരര്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ എംപിയായ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ബോബ് ബ്ലാക്ക്മാന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ആരോപിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഖാലിസ്ഥാന്‍ അനുകൂലികള്‍ മുഖംമൂടി ധരിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഹാരോ വ്യൂ സിനിമയിലേക്ക് ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സ്‌ക്രീനിംഗ് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ബ്രിട്ടീഷ് സിഖ് ഗ്രൂപ്പുകളുടെ പ്രതിഷേധം ബര്‍മിംഗ്ഹാം, വോള്‍വര്‍ഹാംപ്ടണ്‍, വെസ്റ്റ് ലണ്ടന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് ഉണ്ടാക്കിയത്. ആരോപണവുമായി ബന്ധു''13 ലക്ഷം ചോദിച്ചിട്ട് മോഹന്‍ലാല്‍ തന്നില്ല, കുടുംബത്തിലെ കല്യാണത്തിന് പോലും വിളിക്കില്ല'', ആരോപണവുമായി ബന്ധുസിഖ് വിരുദ്ധ അജണ്ട ചൂണ്ടിക്കാട്ടിയാണ് ചിത്രത്തെ ഖാലിസ്ഥാന്‍ വിഭാഗം എതിര്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത് അഭിനയിക്കുന്ന ചിത്രം, 1975 മുതല്‍ 1977 വരെയുള്ള ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്തെ പ്രധാന രാഷ്ട്രീയ സംഭവങ്ങളെ വരച്ചുകാട്ടുന്നതാണ്. എന്നാല്‍ വിവിധ ഇടങ്ങളില്‍ നിന്ന് ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.