Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
രാസവസ്തു അടങ്ങിയ കൊക്കകോള ബ്രിട്ടനിലെത്തി, ഇപ്പോള്‍ തിരിച്ചുവിളിക്കുന്നു
reporter

ബ്രസ്സല്‍സ് : ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊക്ക കോള ബാച്ചുകള്‍ തിരിച്ചെടുത്തു. ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കലര്‍ന്ന പാനീയങ്ങള്‍ കണ്ടെടുത്തത്. കൊക്കകോള, ഫാന്റ, സ്പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, ഫ്യൂസ് ടീ എന്നിവയാണ് പിന്‍വലിച്ചത്.ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടനിലേക്കും ഉത്പന്നങ്ങള്‍ പോയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

328 GE മുതല്‍ 338 GE വരെയുള്ള പ്രൊഡക്ഷന്‍ കോഡുകളുള്ള ഉത്പന്നങ്ങളാണ് പിന്‍വലിച്ചത്. ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ റാപ്പിഡ് അലര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ വിഷയമാണെന്നും അറിയിപ്പിലുണ്ട്.ജല ശുചീകരത്തിന് ഉപയോഗിക്കുന്ന ക്ലോറിനില്‍ നിന്നാണ് ക്ലോറേറ്റ് ഉണ്ടാക്കുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 
Other News in this category

 
 




 
Close Window