|
നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്സിറ്റികള്‍. പിടിച്ചു നില്‍ക്കാനായി നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്.
400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്സിറ്റി നഴ്സിംഗ് കോഴ്സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.
ഡുര്‍ഹാം യൂണിവേഴ്സിറ്റി 200 പ്രൊഫഷണല്‍ സര്‍വ്വീസ് ജീവനക്കാരെയാണ് ചുരുക്കുന്നത്. 300 ജോലിക്കാരെ കുറയ്ക്കുമെന്ന് ന്യൂകാസില്‍ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രണ്ട് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികള്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അടുത്തിടെ ഫീസ് വര്‍ദ്ധിപ്പിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രമുഖ സ്ഥാപനങ്ങള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്.
കാര്‍ഡിഫ് യൂണിവേഴ്സിറ്റി നഴ്സിംഗ് കോഴ്സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും. |