Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
മദ്യപിച്ച ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ച നിലയില്‍: മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നിട്ടുണ്ടെന്നു പോലീസ്
Text By: Reporter, ukmalayalampathram
ബ്രിട്ടീഷ് ദമ്പതികള്‍ വിയറ്റ്നാമില്‍ മരിച്ച നിലയില്‍. ഇവര്‍ കഴിച്ച മദ്യത്തില്‍ കലര്‍ന്ന മെഥനോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. രണ്ട് പേരുടെയും മൃതദേഹം വില്ലയിലെ രണ്ട് മുറികളിലായിട്ടായിരുന്നു.
33കാരിയായ ഗ്രേറ്റ മേരിയും 36കാരനായ അര്‍നോ ക്വിന്റ്‌റോ എല്‍സും വിയറ്റ്നാമില്‍ സ്ഥിരതാമസമാക്കുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ വിഷം കലര്‍ന്ന മദ്യം കഴിച്ചത്. പ്രാദേശികമായി നിര്‍മിക്കുന്ന ലിമോന്‍സെല്ലോ എന്ന മദ്യത്തിന്റെ രണ്ട് ബോട്ടിലുകള്‍ ഇവര്‍ തൊട്ടടുത്ത റസ്റ്റോറന്റില്‍ നിന്ന് ഒരു ദിവസം രാത്രി ഓര്‍ഡര്‍ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടു.

കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച ശേഷം ക്ഷീണം കാരണം എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നും കാഴ്ചയില്‍ കറുത്ത അടയാളങ്ങള്‍ പോലെ അനുഭവപ്പെടുന്നുവെന്നും പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകാമെന്ന് ഒരു സുഹൃത്ത് പറഞ്ഞെങ്കിലും ഇരുവരും വിസമ്മതിച്ചു. ഇവര്‍ കഴിച്ച മദ്യത്തിന്റെ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനകള്‍ നടത്തി മെഥനോള്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window