Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
എയര്‍ ഇന്ത്യ ലണ്ടന്‍-കൊച്ചി വിമാനം നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി
reporter

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍- കൊച്ചി വിമാന സര്‍വീസുകള്‍ മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈബി ഈഡന്‍ എംപി. തീരുമാനം പുനഃപരിശോധിക്കണമെന്നും സര്‍വീസ് തുടരണമെന്നും എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് എംപി. യുകെയില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ധാരാളം നഴ്സുമാരാണ് ഈ വിമാന സര്‍വീസിനെ ആശ്രയിക്കുന്നത്. നേരിട്ടുള്ള സര്‍വീസ് നിര്‍ത്തലാക്കുന്നത് നഴ്സുമാരുള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികള്‍ളെയും പ്രതികൂലമായി ബാധിക്കുമെന്നും എംപി പറഞ്ഞു. ഇന്ത്യയും യുകെയും തമ്മിലുള്ള ടൂറിസം, വ്യാപാരം, സാംസ്‌കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

വിഷയം അടിയന്തിരമായി പരിശോധിച്ച് സര്‍വീസ് തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഗാട്ട്വിക്കില്‍നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍നിന്നും ഗാട്ട്വിക്കിലേക്കും ആഴ്ചയില്‍ മൂന്നു ദിവസമാണ് എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്. ഇതാണ് മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്.

 
Other News in this category

 
 




 
Close Window