ലണ്ടന്‍: ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ശേഷം യുകെയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ സാധ്യതകള്‍ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ അവസരങ്ങളാണ് യുകെയില്‍ ഒരുങ്ങുന്നത്. യുകെയിലെ ബിര്‍മിംഗ്ഹാം സര്‍വകലാശാലയുടെ പ്രൊവോസ്റ്റും വൈസ് പ്രിന്‍സിപ്പലുമായ ഡോ. സ്റ്റീഫന്‍ ജാര്‍വിസ്, ഗോവ സന്ദര്‍ശന വേളയില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-ല്‍ ആരംഭിച്ച ഗ്രാജുവേറ്റ് വീസ, വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും യുകെയില്‍ താമസിക്കാന്‍ അവസരം നല്‍കുന്നു. പുതിയ സര്‍ക്കാരിന്റെ ഈ വീസ നയത്തിലെ ഉറപ്പ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് കൂടുതല്‍ വഴിയൊരുക്കുന്നു. ടെക്‌നോളജി, എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ സയന്‍സസ് തുടങ്ങിയ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വീസ നടപ്പാക്കിയത്. ബിര്‍മിംഗ്ഹാം സര്‍വകലാശാല പോലുള്ള റസ്സല്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകള്‍, പഠനവും തൊഴിലും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യവും ആശയവിനിമയ കഴിവുകളും എഐ പോലുള്ള സാങ്കേതിക വിദ്യകളിലെ പരിശീലനവും നല്‍കുന്നതിന് ഈ സര്‍വകലാശാലകള്‍ കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഡോ. സ്റ്റീഫന്‍ ജാര്‍വിസ് പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഏകദേശം 2500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബിര്‍മിംഗ്ഹാം സര്‍വകലാശാല പഠനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ശരാശരി, പ്രതിവര്‍ഷം 60 ബിരുദ വിദ്യാര്‍ത്ഥികളും 1000 ബിരുദാനന്തര വിദ്യാര്‍ത്ഥികളുമാണ് ഇന്ത്യയില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എത്തുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും സ്ഥിരമായ വര്‍ദ്ധനവുണ്ട്. ബിരുദാനന്തര തൊഴില്‍ നേടുന്നതില്‍ ബിര്‍മിംഗ്ഹാം സര്‍വകലാശാല മുന്‍പന്തിയിലാണ്. ബിര്‍മിംഗ്ഹാം, പഠനത്തിനും തൊഴിലിനും അനുയോജ്യമായ ഒരു കോസ്മോപൊളിറ്റന്‍ നഗരമാണ്. ലണ്ടനില്‍ നിന്ന് ധാരാളം കമ്പനികള്‍ ബിര്‍മിംഗ്ഹാമിലേക്ക് സ്ഥലം മാറ്റുന്നതിനാല്‍, ടെക്‌നോളജി മേഖലയില്‍ മാത്രമല്ല, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ക്രിയേറ്റീവ് ഇന്‍ഡസ്ട്രികള്‍ തുടങ്ങിയ മേഖലകളിലും ധാരാളം അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
യുകെയിലെ സ്‌കില്‍ഡ് വര്‍ക്കര്‍ വീസകള്‍ക്കുള്ള ശമ്പള പരിധിയിലെ വര്‍ദ്ധനവ്, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും, ബിര്‍മിംഗ്ഹാം സര്‍വകലാശാല പോലുള്ള പ്രമുഖ സര്‍വകലാശാലകള്‍ ഇത് ഒരു പ്രശ്‌നമായി കാണുന്നില്ല എന്നുവേണം കരുതാന്‍. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ബിര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ മികച്ച ശമ്പളത്തോടുകൂടിയ നല്ല ജോലികള്‍ നേടുന്നുണ്ട്. അതുപോലെ തൊഴിലുമായി ബന്ധപ്പെട്ട് നടന്ന സര്‍വേയില്‍ ബിര്‍മിംഗ്ഹാം സര്‍വകലാശാല ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെയുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുകെയിലെ ശരിയായ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോ. ജാര്‍വിസ് അഭിപ്രായപ്പെട്ടു. 'നല്ല സര്‍വകലാശാലകള്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും അവര്‍ക്ക് മികച്ച പരിശീലനവും അവസരങ്ങളും നല്‍കുകയും മികച്ച ഭാവി സമ്മാനിക്കുകയും ചെയ്യും. എന്നാല്‍, ചില സര്‍വകലാശാലകളില്‍ ഇങ്ങനെ സാധിക്കണമെന്നില്ലെന്നും ഡോ. ജാര്‍വിസ് പറയുന്നു.