Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)
reporter

ലണ്ടന്‍: ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ നാഷണല്‍ കമ്മിറ്റി. പ്രസ്തുത വിഷയം പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയിലൂടെയും കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിലൂടെയും കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും കൂടാതെ യുകെ മലയാളികളുടെ ആശങ്ക എയര്‍ഇന്ത്യ അധികൃതരെ അറിയിക്കുവാനും യുകെ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. ഏകദേശം അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ പ്രധാന ആശ്രയമായിരുന്ന വിമാന സര്‍വ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് 2020 ആഗസ്റ്റ് മുതല്‍ ഈ റൂട്ടില്‍ വിമാനം അനുവദിച്ചത്.

അന്നുമുതല്‍ ഇന്നുവരെ ആളില്ലാത്തത് കാരണം ഒരു സര്‍വ്വീസ് പോലും മുടങ്ങിയിട്ടില്ല. കൂടാതെ പല സര്‍വീസുകളും മറ്റ് സംസ്ഥാനങ്ങളിലെ സര്‍വീസുകളെ അപേക്ഷിച്ചു ലാഭകരവുമായിരുന്നു എന്നതാണ് വസ്തുത. മലയാളികളെ സംബന്ധിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുവാനും, കൂടാതെ മക്കളെ സന്ദര്‍ശിക്കുവാന്‍ യുകെ യിലെത്തുന്ന മാതാപിതാക്കളുടെയും പ്രധാന ആശ്രയവുമായിരുന്നു ഈ ഡയറക്റ്റ് സര്‍വീസ്. പ്രസ്തുത സര്‍വീസ് ആണ് മാര്‍ച്ച് മാസം അവസാനം മുതല്‍ നിര്‍ത്തലാക്കുവാന്‍ പോകുന്നു എന്നറിയുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടൊപ്പം, അമൃത്സാര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതായും കാണുവാന്‍ സാധിക്കുന്നത് മലയാളികളോടുള്ള വലിയൊരു അവഗണനയായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ ഘടകം പ്രസിഡന്റ് മാനുവല്‍ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുകെ ഘടകം ഓഫീസ് ചാര്‍ജ് സെക്രെട്ടറി ജിജോ അരയത്ത്, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഗ്ലോബല്‍ കമ്മറ്റി പ്രതിനിധികളായ ഷൈമോന്‍ തോട്ടുങ്കല്‍, ടോമിച്ചന്‍ കൊഴുവനാല്‍, സി.എ ജോസഫ്, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ ജനറല്‍ സെക്രട്ടറിമാരായ ബെന്നി അമ്പാട്ട്, ജോഷി തോമസ്, ബിനു മുപ്രാപിള്ളി, അഖില്‍ ഉള്ളംപള്ളില്‍, ജിജോ മുക്കാട്ടില്‍,

വൈസ് പ്രെസിഡന്റുമാരായ ഷാജി വാരക്കുടി, എബി പൊന്നാംകുഴി, സാബു ചുണ്ടക്കാട്ടില്‍, എബിന്‍ ജോര്‍ജ് കാഞ്ഞിരംതറപ്പേല്‍, ട്രഷറര്‍ ഷെല്ലി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് വെങ്ങാലിവക്കേല്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജയ്‌മോന്‍ വഞ്ചിത്താനം, ഷാജി കരിനാട്ട്, വിനോദ് മാണി, ജോമോന്‍ കുന്നേല്‍, ജോസഫ് ചാക്കോ, ജെയിംസ് ഫിലിപ്പ് കുന്നുംപുറം, രാജുമോന്‍ പി.കെ, റ്റോം തോമസ്, ടോം കുമ്പിളുമൂട്ടില്‍, തോമസ് റോബിന്‍ ജോര്‍ജ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡാന്റോ പോള്‍, ജോഷി സിറിയക്, അനീഷ് ജോര്‍ജ്, റോബിന്‍ വര്‍ഗീസ് ചിറത്തലക്കല്‍, ജോമോന്‍ ചക്കും കുഴിയില്‍, ആല്‍ബിന്‍ പേണ്ടാനത്ത്, ബിജു ഫിലിപ്പ്, സോമി മുളയാനിക്കല്‍, ഫിലിപ്പ് പുത്തന്‍പുരക്കല്‍, പ്രദീപ് ജോസഫ്, സിറില്‍ ഗ്രിഗോറിയസ്, മാത്യു ജോര്‍ജ്, ടൈറ്റസ് ജോയ്, ജേക്കബ് മാത്യു, നിതിന്‍ ജോണ്‍ കാവുംപുറത്ത്, ജെയിംസ് പി ജാന്‍സ്, ജിത്തു പൂഴിക്കുന്നേല്‍, കോശിയ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
Other News in this category

 
 




 
Close Window