ലണ്ടന്‍: 2025 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം സ്വന്തമാക്കി സിംഗപ്പൂര്‍ പാസ്പോര്‍ട്ട്. 227 രാജ്യങ്ങളില്‍ 193 രാജ്യങ്ങളിലേക്ക് വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍-അറൈവല്‍ ആക്സസ് നല്‍കുന്നതിനാലാണ് ഈ നേട്ടം കൈവന്നത്. പട്ടികയില്‍ ബ്രിട്ടന് ആറാം സ്ഥാനം കരസ്ഥമാക്കി. 56 രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഇന്ത്യ പട്ടികയില്‍ 80-ാം സ്ഥാനത്താണുള്ളത്. ഫ്രീ വിസ, വിസ-ഓണ്‍- അറൈവല്‍ ആക്സസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസ്പോര്‍ട്ടുകളാണ് ഹെന്‍ലി & പാര്‍ട്ണര്‍മാര്‍ വിലയിരുത്തിയത്. പട്ടിക പ്രകാരം, ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്. ഈ രാജ്യങ്ങളുടെ പാസ്‌പ്പോര്‍ട്ടുപയോഗിച്ച് 190 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളാണ് മൂന്ന് സ്ഥാനം പങ്കിട്ടത്. ഈ രാജ്യങ്ങളുടെ പാസ്‌പ്പോര്‍ട്ടുപയോഗിച്ച് മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ 187 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ഓസ്ട്രിയ. ഡെന്‍മാര്‍ക്ക്, ലക്സംബെര്‍ഗ്, നെതര്‍ലാന്റ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം 72 സ്ഥലങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പാസ്പോര്‍ട്ടാണ് എട്ടാം സ്ഥാനത്തുള്ളത്. 184 രാജ്യങ്ങളിലേക്കാണ് യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്രചെയ്യാനാവുക. 2015 ല്‍ 32-ാം സ്ഥാനത്തായിരുന്നു യുഎഇ. 83 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന ചൈന ഇത്തവണ 59-ാം സ്ഥാനത്താണ്. 2015-ല്‍ 94-ാം സ്ഥാനത്തായിരുന്ന ചൈന. അല്‍ജീരിയ, ഇക്വറ്റോറിയല്‍ ഗ്വിനിയ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയോടൊപ്പം 80ാം സ്ഥാനത്താണ്. ലിസ്റ്റില്‍ ഏറ്റവും താഴെ നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. തൊട്ടുമുകളില്‍ സിറിയയും ഇറാഖുമാണുള്ളത്.