ലണ്ടന്‍: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ഇത് തിരുത്തല്‍വാദത്തിന്റെ സമയമാണെന്ന് സേഫ്ഗാര്‍ഡിംഗ് വിഷയത്തിന് നേതൃത്വം നല്‍കുന്ന ബിഷപ്പ്. തിങ്കളാഴ്ച സുപ്രധാനമായ ജനറല്‍ സിനഡ് ചേരാന്‍ ഇരിക്കവെയാണ് ഇത് കണക്കെടുക്കാന്‍ കൂടിയുള്ള സമയമാണെന്ന് സ്റ്റെപ്നി ബിഷപ്പ് ജൊവാന്‍ ഗ്രെന്‍ഫെല്‍ വ്യക്തമാക്കിയത്. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചര്‍ച്ച് വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് അടിസ്ഥാനപരമായി മാറ്റുന്ന പദ്ധതിയാണ് ബിഷപ്പ് ജൊവാന്‍ അവതരിപ്പിക്കുക. ഉത്തരവാദിത്വത്തിന്റെ ഭാരം അറിയുന്നുണ്ട്. രാത്രിയില്‍ എഴുന്നേറ്റിരുന്ന് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളെ തുടര്‍ന്ന് മുറിവേറ്റ ആളുകളെ കുറിച്ച് ഓര്‍മ്മിക്കാറുണ്ട്.
ചര്‍ച്ച് പാര്‍ലമെന്റിന് തുല്യമായ 478 അംഗ ജനറല്‍ സിനഡില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് വോട്ടിനിട്ടാണ് അംഗീകരിക്കുക. വിവിധ ആരോപണങ്ങളും, ചരിത്രപരമായ നൂറുകണക്കിന് കേസുകള്‍ ഇപ്പോള്‍ പുറത്തുവരികയും ചെയ്യുമ്പോള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് മാനഹാനി സമ്മാനിക്കുന്ന ഘട്ടത്തിലാണ് ഈ തിരുത്തല്‍ നടപടികള്‍. ഗുരുതര പെരുമാറ്റ ലംഘനങ്ങള്‍ നടത്തിയവരെ കുറിച്ച് അന്വേഷണം നടത്താനും, അച്ചടക്കത്തില്‍ വരുത്താനും കഴിയാതെ പോയത് നിലനില്‍പ്പിനെ ബാധിക്കുന്ന പ്രതിസന്ധിയാണ് സമ്മാനിച്ചതെന്ന് ചര്‍ച്ചിലെ ചില പ്രമുഖര്‍ സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് കണക്കെടുപ്പ് സുപ്രധാനമായി മാറുന്നതെന്ന് ബിഷപ്പ് ജൊവാന്‍ പറയുന്നത്.