ഡബ്ലിന്‍: കുരുവിള ജോര്‍ജ് അയ്യന്‍കോവില്‍ ഡബ്ലിന്‍ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി. മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മിഷണര്‍. സാമൂഹിക പ്രതിബദ്ധതയുള്ള, സമദര്‍ശിത്വവും നിയമപരമായ നൈപുണ്യവും ഉള്ള വ്യക്തികള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തലും, സത്യപ്രസ്താവനകള്‍ അംഗീകരണവും, വാറന്റുകളും സമന്‍സ് നല്‍കലും പോലുള്ള ചുമതലകള്‍ കൈവശം വയ്ക്കുന്ന ഹോണററി നിയമനമാണ് പീസ് കമ്മിഷണര്‍.
നിലവില്‍, കുരുവിള ജോര്‍ജ് അയ്യങ്കോവില്‍ ഫിനെ ഗെയില്‍ ഗെയ്ല്‍ നേതാവും, ട്രിനിറ്റി കോളജ് ഡബ്ലിനിലെ എഐ ഗവേഷകനും, ഒരു യൂറോപ്യന്‍ പാര്‍ലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനുമാണ്. കൂടാതെ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സജീവ അംഗമാണ്. ഭരണനേതൃത്വം, സാങ്കേതികവിദ്യ, സമൂഹസേവനം എന്നിവയിലുള്ള വൈദഗ്ധ്യം അദ്ദേഹത്തെ പീസ് കമ്മിഷണര്‍ എന്ന പദവിയുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കൂടുതല്‍ യോഗ്യനാക്കുന്നു. വര്‍ക്ക്‌ഡേയിലെ ഫുള്‍ടൈം സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും അദ്ദേഹം ഡബ്ലിനില്‍ ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ആണ് സ്വദേശം.