ലണ്ടന്‍: യമനില്‍ യുദ്ധത്തിനിടെ സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇനി അനുമതി നല്‍കരുതെന്ന നിയമോപദേശം മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്ന് ഒരു മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധസമയത്ത്, നിയമ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വിദേശകാര്യ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒരു ഉന്നതതല യോഗം ഉണ്ടായിരുന്നു. അതില്‍ ''യുകെ ആയുധ വില്‍പ്പന നിര്‍ത്തലാക്കുന്നതിനുള്ള പരിധി കവിഞ്ഞതായി അംഗീകരിച്ചിരുന്നു.'' മാര്‍ക്ക് സ്മിത്ത് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആയുധ വില്‍പ്പന നയത്തിലെ മുഖ്യ ഉപദേഷ്ടാവും വില്‍പ്പന നിയമാനുസൃതമാണോ എന്ന് ഉപദേശകരെ അറിയിക്കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതുമായ സ്മിത്ത്, ''സൗദി വ്യോമാക്രമണങ്ങള്‍ വന്‍തോതിലുള്ള സിവിലിയന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് യുകെ സര്‍ക്കാരിനെ അറിയിച്ചു. യുകെയുടെ നിയമ ചട്ടക്കൂട് പ്രകാരം , അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങള്‍ നടത്താന്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന വ്യക്തമായ അപകടസാധ്യതയുണ്ടെങ്കില്‍ ആയുധ വില്‍പ്പന നിര്‍ത്തണം. ആ സമയത്ത് താന്‍ പലതവണ തന്റെ ആശങ്കകള്‍ ഉന്നയിച്ചെങ്കിലും ''അത് തള്ളിക്കളയപ്പെട്ടു'' എന്നും, മറ്റൊരു സഹപ്രവര്‍ത്തകന്‍ ഈ വിഷയത്തില്‍ രാജിവച്ചതായും സ്മിത്ത് പറഞ്ഞു.