ലണ്ടന്‍: യുകെയിലെ ട്രെയിനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ അധിക്ഷേപിച്ച് മദ്യപിച്ചെത്തിയ യുവാവ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ വലിയ രോഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. 'ഇന്ത്യക്കാര്‍ ഇം?ഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കിയതാണ്' എന്നൊക്കെയാണ് ഇയാള്‍ സ്ത്രീയോട് പറയുന്നത്. ഇന്ത്യയില്‍ നിന്നും ഇം?ഗ്ലണ്ടിലേക്ക് കുടിയേറിയ ഒരാളുടെ മകള്‍ക്ക് നേരെയാണ് ഇയാള്‍ വംശീയാധിക്ഷേപം നടത്തിയത്. നിറയെ ആളുകളുള്ള ട്രെയിനില്‍ വച്ചാണ് ഇയാള്‍ സ്ത്രീക്ക് നേരെ ബഹളം വയ്ക്കുന്നത്. ട്രെയിനില്‍ മറ്റ് യാത്രക്കാരെയും കാണാം. ഗബ്രിയേല്‍ ഫോര്‍സിത്ത് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍, ആ വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പ്രചരിച്ചിരുന്നു.
ഇന്ത്യന്‍ വംശജയായ സ്ത്രീയെ അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ ഇയാള്‍ മൊബൈല്‍ ഫോണില്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നതും കാണാം. ഇയാളുടെ പങ്കാളിയാണ് എന്ന് കരുതപ്പെടുന്ന ഒരു സ്ത്രീ ഇയാളുടെ ബഹളത്തിനിടയില്‍ നാണക്കേടുകൊണ്ടോ എന്തോ ധരിച്ചിരിക്കുന്ന തന്റെ വസ്ത്രം കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്ര0ദ്ധിക്കപ്പെട്ടത്. ഇത് ആളുകളില്‍ വലിയ രോഷമുണ്ടാക്കി. ഇന്ത്യയില്‍ നിന്നുള്ളവരും ഇം?ഗ്ലണ്ടില്‍ നിന്നുള്ളവരും എല്ലാം യുവാവിനെതിരെ പ്രതികരിച്ചുകൊണ്ട് കമന്റുകള്‍ നല്‍കി. 'ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടണം, ഇനി അഥവാ ഇയാള്‍ക്ക് ജോലി ഇല്ലെങ്കില്‍ ഒരിടത്തും ജോലി കൊടുക്കരുത്' എന്ന് നിരവധിപ്പേര്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. 'എന്തൊരു വെറുപ്പും വിദ്വേഷവുമാണ് ഇയാള്‍ പടര്‍ത്തുന്നത്, ആരെങ്കിലും ഇയാളെ കണ്ടുപിടിച്ച് ഉടനടി ഇത് നിര്‍ത്തിക്കണം' എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയത്.