Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
വാലന്റൈന്‍സ് ഡേയില്‍ നടന്ന യൂറോ മില്യന്‍സ് ലോട്ടറിയയില്‍ 65 മില്യണ്‍ പൗണ്ട് സമ്മാനമടിച്ചു, ആള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു
reporter

ലണ്ടന്‍: വാലന്റൈന്‍സ് ഡേയില്‍ നടന്ന യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ യുകെയില്‍ വിറ്റ ടിക്കറ്റിന് 65 മില്യന്‍ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനല്‍ ലോട്ടറി ഓപ്പറേറ്ററായ ആല്‍വിന്‍ അധികൃതര്‍ അറിയിച്ചു. ഏകദേശം 713 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാല്‍ സമ്മാനം ആര്‍ക്കെന്ന വിവരം ലോട്ടറി വകുപ്പിന് ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാന്‍ വിജയിക്ക് നിര്‍ദേശിക്കാം. ലക്കി സ്റ്റാര്‍സ് 3 ഉം10 ഉം ഉള്ള 04, 14, 31, 36, 38 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് തുക നേടാനായത്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് യൂറോ മില്യന്‍സ് നറുക്കെടുപ്പ്. വെള്ളിയാഴ്ച ദിവസം ടിക്കറ്റ് എടുത്തവര്‍ പരിശോധിച്ച് വിജയിച്ചതായി കരുതുന്നുവെങ്കില്‍ യുകെ നാഷനല്‍ ലോട്ടറി ഓപ്പറേറ്ററായ ആല്‍വിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഭാഗ്യവനെ തേടി 65,341,620.50 യുകെ പൗണ്ടാണ് കാത്തിരിക്കുന്നത്. അന്ന് തന്നെ നടന്ന യൂറോ മില്യന്‍സ് 'യുകെ മില്യനയര്‍ മേക്കര്‍' നറുക്കെടുപ്പില്‍ 14 യുകെക്കാര്‍ക്ക് ഒരു മില്യന്‍ പൗണ്ട് വീതം സമ്മാനം നേടുവാന്‍ കഴിഞ്ഞുവെന്നും ആല്‍വിന്‍ അധികൃതര്‍ പറഞ്ഞു.

HVXX35391, HVXZ64951, JTXJ35656, MTXD66106, MVXX07807, TTWX85392, TTXB49420, TVXL10345, TVXM66825, TVZC41873, VVXJ00395, VVXJ08441, XVXN25566, ZTXH30125 എന്നീ നമ്പറുകളുള്ള ടിക്കറ്റുകള്‍ക്ക് ആണ് ഒരു മില്യന്‍ പൗണ്ട് വീതം ലഭിക്കുക. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളില്‍ വിജയികള്‍ക്ക് സമ്മാനം ക്ലെയിം ചെയ്യാം. വിജയികളായ കളിക്കാര്‍ക്ക് സമ്മാനം ക്ലെയിം ചെയ്യുമ്പോള്‍ പേര് നല്‍കണോ അതോ അജ്ഞാതനായി തുടരണോ എന്ന് തീരുമാനിക്കാം. യുകെയിലെ നാഷനല്‍ ലോട്ടറിയുടെ ചരിത്രത്തില്‍ വലിയ വിജയങ്ങളുടെ പട്ടികയില്‍ 23-ാം സ്ഥാനത്താണ് ഇത്തവണത്തെ തുക. 2022 ജൂലൈയില്‍ പേര് വെളിപ്പെടുത്താത്ത വിജയി അവകാശപ്പെട്ട 195 മില്യന്‍ പൗണ്ടായിരുന്നു യുകെയിലെ ഏറ്റവും വലിയ യൂറോ മില്യന്‍ ജാക്ക്പോട്ട്. അതേ വര്‍ഷം മേയ് 10ന് നടന്ന നറുക്കെടുപ്പില്‍ ലക്കി ഡിപ്പ് ടിക്കറ്റിനൊപ്പം ഗ്ലോസെസ്റ്ററില്‍ നിന്നുള്ള ജോയും ജെസ് ത്വെയ്റ്റും 184 മില്യന്‍ പൗണ്ട് നേടിയെടുത്തിരുന്നു. 2024 നവംബറില്‍ പേര് വെളിപ്പെടുത്താത്ത മറ്റൊരാള്‍ നേടിയ 177 മില്യന്‍ പൗണ്ട് ആണ് മൂന്നാമത്തെ ഏറ്റവും വലിയ സമ്മാന തുക. നാഷനല്‍ ലോട്ടറിയുടെ വെബ്സൈറ്റ് പ്രകാരം യുകെയില്‍ ഒന്‍പത് യൂറോ മില്യന്‍ സമ്മാനങ്ങള്‍ ക്ലെയിം ചെയ്യാനുണ്ട്.

യുകെയെ കൂടാതെ അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഐല്‍ ഓഫ് മാന്‍, ലിച്ചെന്‍സ്റ്റീന്‍, ലക്‌സംബര്‍ഗ്, മൊണാക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. എല്ലാ തവണയും ഇത്രത്തോളം ഉയര്‍ന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേര്‍ത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക. യൂറോ മില്യന്‍സ് ടിക്കറ്റ് കൂടാതെ യുകെയില്‍ മാത്രം നറുക്കെടുക്കുന്ന 1 പൗണ്ട് മുതല്‍ 2 പൗണ്ട് വരെ വിലയുള്ള നിരവധി ലോട്ടറികളും വിവിധ ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തുന്നുണ്ട്.

 
Other News in this category

 
 




 
Close Window