Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ചൂഷണം, യുകെയില്‍ മലയാളി മാനേജര്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്ത മലയാളിയായ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന. കെയര്‍ഹോം മേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ഒരു വിവരം പങ്കുവെച്ചത്. കെയര്‍ഹോമിലെ ജീവനക്കാരനായ മലയാളി കെയറര്‍ക്ക് വെറും 350 പൗണ്ടായിരുന്നു ശമ്പളമായി നാലാഴ്ച്ച കൂടുമ്പോള്‍ കിട്ടിയിരുന്നതെന്നും ഇതേ തുടര്‍ന്ന് ജീവനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെയര്‍ ഹോം മാനേജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്നുമാണ് അനീഷ് ഏബ്രഹാം പറയുന്നത്. എന്നാല്‍ അന്വേഷണ വിധേയമായാണ് അറസ്റ്റ് എന്നതിനാല്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

യുകെയില്‍ നഴ്‌സിങ് കെയര്‍ മേഖലയില്‍ കെയറര്‍ വീസയില്‍ എത്തിയവര്‍ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാന്‍ ഇവര്‍ തലവരി പണമായി നല്‍കിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാര്‍ഡിയന്‍ പത്രം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പലരും ഏകദേശം 20 ലക്ഷം രൂപ വരെ നല്‍കിയാണ് കെയറര്‍ വീസ സംഘടിപ്പിച്ചതെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് നിലവാരമില്ലാത്ത താമസസൗകര്യവും വളരെ കുറച്ചു ശമ്പളവും മാത്രമെ ലഭ്യമാകുന്നുള്ളുവെന്നും ആരോപണമുണ്ട്. സമാനമായ സാഹചര്യങ്ങളാണ് മലയാളിയായ കെയര്‍ ഹോം മാനേജരുടെ അറസ്റ്റിലും ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. സമാന സാഹചര്യത്തില്‍ 10 ലക്ഷം രൂപ നല്‍കി കെയറര്‍ വീസയില്‍ എത്തിയ മലയാളി യുവാവാണ് മലയാളിയ കെയര്‍ ഹോം മാനേജര്‍ക്കെതിരെ പരാതി നല്‍കിയത് എന്നാണ് സൂചന. ലേണിങ് ഡിസബിലിറ്റി ഉള്ള കുട്ടികളെ പരിചരിക്കുന്ന കെയര്‍ ഹോമില്‍ നിന്നും മതിയായ ശമ്പളം ലഭിക്കാത്തതിനാല്‍ ഇംഗ്ലിഷുകാരായ ജീവനക്കാര്‍ ജോലി രാജി വച്ചു പോയെന്നും സൂചനയുണ്ട്.

 
Other News in this category

 
 




 
Close Window