Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
സിനിമ
  Add your Comment comment
വക്കീല്‍ വേഷത്തില്‍ തീപ്പൊരിയായി സുരേഷ്‌ഗോപി; ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
Text By: UK Malayalam Pathram
ഏറെ ജന ശ്രദ്ധ നേടിയ ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ്‌ഗോപി വീണ്ടും വക്കീല്‍ കോട്ടിടുന്നു എന്നാണത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. ഒരു മിനുട്ട് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്റര്‍ വിഡിയോയില്‍ സുരേഷ് ഗോപിയുടെ ശബ്ദ ശകലം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി നായകനാകുന്ന ജാനകി ്‌ െസ്റ്റേറ്റ് ഓഫ് കേരളയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
Watch motion poster:



''എല്ലാ പൗരാവകാശങ്ങളും വ്യക്തമായി എഴുതിയിരിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ട്. പക്ഷെ ഈ നാട്ടിലെ ഒരു പൗരന്റെ കയ്യിലും ഈ ഭരണഘടനയുടെ ഒരു കോപ്പിയുണ്ടാവില്ല സാര്‍. കാരണം ഇവിടുത്തെ അധികാര വര്‍ഗം അന്ന് മുതല്‍ ചോദ്യം ചെയ്യപ്പെടും. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ തിരിച്ചറിയും, അത് നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടാകുക കോടതിയില്‍ മാത്രമായിരിക്കും'' എന്നാണ് ടീസറില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍.

ഗിരീഷ് നാരായണന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം റെനെദീവാണ്. സംജിത്ത് മുഹമ്മദ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കോസ്‌മോസ് അസോസിയേഷന്‍സ് ആന്‍ഡ് എന്റെര്‍റ്റൈന്മെന്റ്‌സ് വിത്ത് കാര്‍ത്തിക്ക് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ഫനീദ്രകുമാറാണ്.
 
Other News in this category

 
 




 
Close Window