Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടന്‍ കൈമാറി
reporter

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കേസിനും നിര്‍ണായക വഴിത്തിരിവ്. ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി ഭാരതത്തിന് കൈമാറി.ബിജെപി പ്രവര്‍ത്തകന്‍ ആയ വിഘ്നേഷ് ശിവിര്‍ അലഹബാദ് കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു.കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഉള്ള പൗരത്വ സെല്ലിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണത്തിന് ബ്രിട്ടീഷ്ഭരണകൂടത്തെ സമീപിച്ചു. അഞ്ചു മാസത്തിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ ഭാരതത്തിന് ബ്രിട്ടണ്‍ ഔദ്യോഗികമായി കൈമാറി. ഇനി ആഭ്യന്തര മന്ത്രാലയം അത് വിവരാവകാശ രേഖക്ക് വിഘ്നേഷ് ശിവിര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി കൈമാറും. ശിവിര്‍ രേഖ കോടതിയില്‍ ഹാജരാക്കുന്നതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കും. 2019 ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്ക് മുന്നില്‍ ഈ കേസ് വന്നെങ്കിലും തള്ളിയിരുന്നു. രേഖകള്‍ അപര്യാപ്തമെന്നായിരുന്നു കാരണം പറഞ്ഞത്. ഇപ്പോള്‍ പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി കൈമാറിയ സ്ഥിതിക്ക് കാര്യങ്ങള്‍ക്ക് കുറേ കൂടി വ്യക്തത ഉണ്ട്.

 
Other News in this category

 
 




 
Close Window