Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
 
 
UK Special
  Add your Comment comment
എയര്‍ സ്‌കൂട്ടറില്‍ ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍പ്പെട്ടു
reporter

ലണ്ടന്‍: ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ സ്‌കൂട്ടറില്‍ ഇംഗ്ലീഷ് കനാല്‍ മുറിച്ച് കടക്കാനുള്ള ശ്രമം പാളി. പാതിവഴിയില്‍ കനാലിലേക്ക് കൂപ്പുകുത്തി എയര്‍ സ്‌കൂട്ടറും പൈലറ്റും. ഫ്രാന്‍സിലെ സ്റ്റാര്‍ട്ട് അട്ട് കംപനിയുടെ ആശയമായ എയര്‍ സ്‌കൂട്ടറില്‍ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് സാങ്കേതിക തകരാറിനേ തുടര്‍ന്ന് പരാജയപ്പെട്ടത്. കലൈയിലെ സംഗറ്റേയില്‍ നിന്നാണ് എയര്‍ സ്‌കൂട്ടറിന്റെ നിര്‍മ്മാതാവ് കൂടിയായ 46കാരനായ ഫ്രാങ്കി സാപ്റ്റ എയര്‍ സ്‌കൂട്ടറില്‍ കയറി പരീക്ഷണ പറക്കല്‍ തുടങ്ങിയത്. 34 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഇത്.

എന്നാല്‍ ടേക്ക് ഓഫ് കഴിഞ്ഞ് 17 മിനിറ്റിനുള്ളില്‍ എയര്‍ സ്‌കൂട്ടറില്‍ തകരാറ് അനുഭവപ്പെട്ട് തുടങ്ങി. തിരിച്ച് പറക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് എയര്‍ സ്‌കൂട്ടര്‍ മൂക്കുംകുത്തി കനാലിലേക്ക് വീണത്. എയര്‍ സ്‌കൂട്ടറില്‍ നിന്ന് ഫ്രാങ്കി സാപ്റ്റയെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ബോട്ടുകാരാണ് രക്ഷിച്ചത്. എയര്‍ സ്‌കൂട്ടര്‍ കനാലിലേക്ക് വീഴുന്നതിന്റെ വേഗം കുറയാന്‍ ഇലക്ട്രിക് പാരച്യൂട്ടിന് സാധിച്ചതായാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനി വിശദമാക്കുന്നത്. കനാലില്‍ മുങ്ങിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് എയര്‍ സ്‌കൂട്ടര്‍ കെന്റില്‍ ലാന്‍ഡ് ചെയ്യുമെന്ന് ഉറപ്പാണെന്നാണ് പൈലറ്റ് വിശദമാക്കിയത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് പിന്നാലെ നടന്ന പരീക്ഷണമാണ് പാതിവഴിയില്‍ തകര്‍ന്നത്. എയര്‍ സ്‌കൂട്ടറിന് അമേരിക്കയില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണപറക്കല്‍ നടത്തിയത്.

യൂറോപ്പിനെ അപേക്ഷിച്ച് അള്‍ട്രാ ലൈറ്റ് വിമാനങ്ങള്‍ക്ക് യൂറോപ്പിലേക്കാള്‍ കുറവ് നിയന്ത്രണങ്ങളാണ് അമേരിക്കയിലുള്ളത്. മണിക്കൂറില്‍ 62 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന അള്‍ട്രാ ലൈറ്റ് എയര്‍ക്രാഫ്റ്റ് ഇനത്തിലുള്ള എയര്‍ സ്‌കൂട്ടറിന് 115 കിലോ ഭാരമാണ് ഉള്ളത്. 1.73 കോടി രൂപ ചെലവിലാണ് എയര്‍ സ്‌കൂട്ടര്‍ നിര്‍മ്മിച്ചത്. 2028ല്‍ ലാസ് വേഗാസില്‍ പരസ്യമായ എയര്‍ സ്‌കൂട്ടര്‍ പറക്കുമെന്നാണ് സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകര്‍ വിശദമാക്കിയിട്ടുള്ളത്. ഇവിടെ സാധാരണക്കാര്‍ക്ക് എയര്‍ സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുമെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window