|
യുകെയിലെ യോര്‍ക്ക്ഷയറില്‍ കോര്‍ട്ട്നി ആംഗസ് എന്ന 21 കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തിയെ ഡ്യൂസ്ബറിയിലെ അസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. വിന്‍ഡോ ക്ലീനിംഗ് ഉള്‍പ്പടെ പല ചെറിയ പണികളും ചെയ്ത് ജീവിക്കുന്ന വ്യക്തിയായിരുന്നു അറസ്റ്റിലായ മൈക്കല്‍ എന്ന് അയല്‍ക്കാര്‍ പറയുന്നു. കോര്‍ട്ട്നിയുമായി അയാള്‍ക്കുള്ള ബന്ധം എന്താണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സമീപവാസികള്‍ പറയുന്നത് കോര്‍ട്ട്നി ആ വീട്ടില്‍ വരുന്നത് കണ്ടിട്ടില്ലെന്നും അവര്‍ അവിടെയല്ല താമസിച്ചിരുന്നത് എന്നുമാണ്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബാറ്റ്ലിയിലുള്ള ഒരു വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച കോട്ട്നിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഡ്യൂസ്ബറിയിലാണ് കോര്‍ട്ട്നി താമസിച്ചിരുന്നത്. |