ലണ്ടന്‍: ബ്രിട്ടനില്‍ വിമാനയാത്രകളെ നിയന്ത്രിക്കുന്ന നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസ് സംവിധാനങ്ങള്‍ (NATS) തകരാറിലായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്?വര്‍ക്കിങ് സംവിധാനം അപ്രതീക്ഷിതമായി പണിമുടക്കിയത്. രാത്രി ഏഴര വരെ ലണ്ടനിലെയും രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങള്‍ ഇതുമൂലം റദ്ദാക്കി. വിമാനങ്ങള്‍ അവസാന നിമിഷം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു. വിമാനക്കമ്പനികളും ആയിരക്കണക്കിന് യാത്രക്കാരും ആശങ്കയുടെ മുള്‍മുനയിലായ മണിക്കൂറുകളാണ് ഇന്നലെ വൈകിട്ട് കടന്നുപോയത്. പ്രശ്‌നം പരിഹരിച്ചതായി രാത്രി എട്ടരയോടെ എയര്‍ ട്രാഫിക് സര്‍വീസ് അറിയിച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിയുടെ ആഘാതം പരിഹരിക്കാനായിട്ടില്ല.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന 122 വിമാനസര്‍വീസുകളാണ് രണ്ടു മണുക്കൂറിനുള്ളില്‍ റദ്ദാക്കിയത്. അന്‍പതിലേറെ വിമാനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. ഹീത്രോവില്‍ മാത്രം 24 വിമാനങ്ങളാണ് റദ്ദാക്കിയത്. 14 വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല. യുകെയുടെ വ്യോമപാതയിലെ യാത്രാ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രമാണ് നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസ്. 2.5 മില്യന്‍ വിമാനസര്‍വീസുകളും 250 മില്യന്‍ യാത്രക്കാരെയുമാണ് ഒരു വര്‍ഷം എയര്‍ ട്രാഫിക് സര്‍വീസ് സംവിധാനം നിയന്ത്രിക്കുന്നത്. ഇതാദ്യമായല്ല നാറ്റ്‌സില്‍ പ്രതിസന്ധിയുണ്ടാകുന്നത്. രണ്ടുവര്‍ഷം മുന്‍പുണ്ടായ സമാനമായ സാഹചര്യത്തില്‍ രണ്ടായിരത്തിലേറെ വിമാനസര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഹീത്രോ, ഗാട്ട്വിക്, ലണ്ടന്‍ സിറ്റി, സ്റ്റാന്‍സ്റ്റഡ്, ലുട്ടന്‍ എന്നീ ലണ്ടന്‍ എയര്‍പോര്‍ട്ടുകളിലെയും കാഡിഫ്. ലിവര്‍പൂള്‍. അബര്‍ഡീന്‍, ഗ്ലാസ്‌കോ, സൗത്താംപ്റ്റണ്‍, ബ്രിസ്റ്റോള്‍, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം തുടങ്ങി രാജ്യത്തെ ഒട്ടു മിക്ക വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതിസന്ധി ബാധിച്ചു. പ്രശ്‌നം പരിഹരിക്കാനായെങ്കിലും ഇതുമൂലമുണ്ടായ താളപ്പിഴയും ദുരിതവും പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.