ന്യൂഡല്‍ഹി: സംശയാസ്പദമായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനമാണ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ടേക്ക് ഓഫ് റണ്‍ നിര്‍ത്തലാക്കിയത്. പരിശോധനകള്‍ക്കായി വിമാനം ബേയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.സാങ്കേതിക പ്രശ്നത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ആവര്‍ത്തിച്ച എയര്‍ ഇന്ത്യ, യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് ക്രമീകരണമേര്‍പ്പെടുത്തി.