|
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി
65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു. കുറ്റപത്രത്തില്‍ നാല് പേര്‍ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.ജൂണ്‍ മാസത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാര്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ബുട്ടീക്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്. ദിയയുടെ നിര്‍ദ്ദേശപ്രകാരം നികുതി വെട്ടിക്കാന്‍ സഹായിച്ചെന്നും പ്രതികളായ സ്ത്രീകള്‍ ആരോപിച്ചിരുന്നു. എന്നിരുന്നാലും, താന്‍ ഗര്‍ഭിണിയായിരുന്ന കാലം ജീവനക്കാര്‍ വലിയ തുക തട്ടിയെടുത്തതായി ദിയ ആരോപിച്ചു. ദിയയും പിതാവും തങ്ങളെ തട്ടിക്കൊണ്ടുപോയി നടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചെന്നും അവര്‍ വാദമുന്നയിച്ചു. |