Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ വ്യത്യസ്ത പ്രചാരണം
reporter

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കലാശക്കൊട്ട് ഒഴിവാക്കി വ്യത്യസ്തമായ രീതിയില്‍ പ്രചാരണത്തിന് തുടക്കമിട്ടു. നാളെ ഒന്‍പത് ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും, സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചാവും പ്രചാരണത്തിനെത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഫ്ളക്സ്, ബാനര്‍, പോസ്റ്റര്‍ എന്നിവ ഒഴിവാക്കി ചുവരില്‍ എഴുത്ത് മാത്രമായിരുന്നു ഇത്തവണ പ്രചാരണത്തിന്റെ ഭാഗമായി. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വിനിയോഗിക്കാനാണ് തീരുമാനം.



സൈക്കിള്‍ യാത്രയും റാലിയും

മണ്ഡല പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്താണ് ചാണ്ടി ഉമ്മന്റെ പ്രചാരണം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window