Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലക്കാട് മണ്ഡലത്തില്‍ പണം വിതരണം ആരോപണം
reporter

പാലക്കാട്: വോട്ടിനായി ബിജെപി വ്യാപകമായി പണം വിതരണം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. കണ്ണാടി മേഖലയിലെ തരുവാക്കുറിശ്ശിയില്‍ വയോധികയ്ക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നു. വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയതിന് പിന്നാലെ, എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീ വയോധികയ്ക്ക് പണം നല്‍കി എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

''പണം നല്‍കി വോട്ട് ചോദിക്കരുതെന്നും, വോട്ട് ചോദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും'' പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. 5000 രൂപയാണ് നല്‍കിയതെന്നും, സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നിറങ്ങിയ സ്ത്രീയാണിതിന് പിന്നിലെന്നും ആരോപണം. സംഭവം ചിത്രീകരിച്ചവരെ ഭീഷണിപ്പെടുത്തുകയും, ക്യാമറ അടിച്ചു പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window