Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിലെ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി
reporter

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിരവധി സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ഇന്ന് വോട്ട് രേഖപ്പെടുത്തി.



നടന്‍ മോഹന്‍ലാല്‍ നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ സ്‌കൂളിലെ ബൂത്ത് നമ്പര്‍ 36-ല്‍ വോട്ട് ചെയ്തു. അമേരിക്കയിലേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നതിന് മുന്‍പ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയാണ് അദ്ദേഹം തന്റെ വോട്ടവകാശം വിനിയോഗിച്ചത്. ''ഞാന്‍ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാന്‍ പോകുക'' എന്ന സന്ദേശം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.



മമ്മൂട്ടി തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106-ാം നമ്പര്‍ ബൂത്തില്‍ ഭാര്യ സുല്‍ഫത്തോടൊപ്പം വോട്ട് ചെയ്തു.

സുരേഷ് ഗോപി ഗുരുവായൂരിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

അജു വര്‍ഗീസ് കളമശ്ശേരി അംബേദ്കര്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിലെ ബൂത്ത് നമ്പര്‍ 190-ല്‍ വോട്ട് ചെയ്തു.

പൃഥ്വിരാജും ഭാര്യ സുപ്രിയയും തേവര സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് ദിനത്തില്‍ താരങ്ങള്‍ സാധാരണ ജനങ്ങളോടൊപ്പം ക്യൂവില്‍ നിന്നാണ് വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമായി.

 
Other News in this category

 
 




 
Close Window