Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാസര്‍കോട്: തെരഞ്ഞെടുപ്പിനിടെ ചീഫ് ഏജന്റ് പിടിയിലായി
reporter

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനിടെ കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാല്‍ പിടിയിലായി. ബേക്കല്‍ ഇസ്ലാമിക് എഎല്‍പി സ്‌കൂളിലെ പോളിങ് ബൂത്തില്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാല്‍ കണ്ണട പൊലീസ് പിടിച്ചെടുത്തു.

അതേസമയം, മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെ ഗവ. എല്‍പി സ്‌കൂളിലെ 21-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ വ്യത്യാസം കണ്ടെത്തി. 202 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടും യന്ത്രത്തില്‍ 204 വോട്ടുകള്‍ തെളിഞ്ഞതായി ബൂത്ത് ഏജന്റുമാര്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് വോട്ടെടുപ്പ് കുറച്ചുസമയം നിര്‍ത്തിവെച്ചിരുന്നു.

 
Other News in this category

 
 




 
Close Window