Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുമെന്ന് റിഫോം യുകെ
reporter

യുകെയില്‍ അധികാരത്തിലേറിയാല്‍ ബ്രിട്ടനില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുമെന്ന് Reform UK വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് ശ്രദ്ധ നേടുന്ന പാര്‍ട്ടി, ഇത്തരത്തിലുള്ള കടുത്ത നടപടികള്‍ നടപ്പാക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. നിലവില്‍, ബ്രിട്ടനില്‍ സ്ഥിരതാമസമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റി പഠനത്തിന് മുമ്പ് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും യുകെയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഈ സംവിധാനം അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ വിദ്യാഭ്യാസകാര്യ വക്താവായ Suella Braverman വ്യക്തമാക്കിയത്.

കണക്കുകള്‍ പ്രകാരം 2024-2025 കാലഘട്ടത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എടുത്ത വിദ്യാഭ്യാസ വായ്പ ഏകദേശം 4 ബില്യണ്‍ പൗണ്ടാണ്. 2021-2022 കാലയളവില്‍ ഇത് 3.24 ബില്യണ്‍ പൗണ്ടായിരുന്നു. വായ്പയായി നല്‍കിയ തുകയില്‍ വലിയൊരു വിഹിതം തിരിച്ചടയ്ക്കപ്പെടുന്നില്ലെന്നും ചില സര്‍വകലാശാലകള്‍ വിദ്യാഭ്യാസത്തിന് പകരം കുടിയേറ്റത്തിന് വഴിയൊരുക്കുന്നുവെന്നുമാണ് പാര്‍ട്ടിയുടെ വിമര്‍ശനം. ഇതു ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളുടെ അവസരങ്ങളെ ബാധിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ചില സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങള്‍ മാത്രം നിശ്ചയിക്കുന്നുവെന്നും, ഈ ''പക്ഷപാതപരമായ സമീപനം'' അധികാരത്തിലെത്തിയാല്‍ അവസാനിപ്പിക്കുമെന്നും ബ്രാവര്‍മാന്‍ പറഞ്ഞു. വ്യാജമായി വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുണ്ടെന്നും ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്നും Reform UK വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window