Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
UK Special
  Add your Comment comment
പൗണ്ട് കുതിപ്പ്; രൂപ താഴ്ചയില്‍ - പ്രവാസികള്‍ക്ക് നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: ഇന്ത്യന്‍ രൂപയ്ക്കെതിരെ ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുന്നു. പൗണ്ടും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഉയര്‍ന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു പൗണ്ടിന്റെ മൂല്യം 128.78 രൂപവരെ എത്തിയതായാണ് അന്താരാഷ്ട്ര വിപണിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്. എന്നാല്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നാട്ടില്‍ നിന്ന് പണം അയയ്‌ക്കേണ്ടി വരുന്നവര്‍ക്കും ഇത് വലിയ തിരിച്ചടിയാകുന്നു. പ്രത്യേകിച്ച് യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് പഠനച്ചെലവ് വര്‍ധിക്കാന്‍ കാരണമാകുന്നു. അന്താരാഷ്ട്ര വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. ഡോളറുമായി താരതമ്യത്തില്‍ രൂപയുടെ മൂല്യം 94.89 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ അനുകൂല സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ദിര്‍ഹം 25.83 രൂപയും, സൗദി റിയാല്‍ 25.29 രൂപയും, കുവൈറ്റ് ദിനാര്‍ 308.81 രൂപയും വരെ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ എക്സ്ചേഞ്ച് കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കുന്ന പ്രവണതയാണ് കാണുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് തുടരുകയാണെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ പൗണ്ടിന്റെ മൂല്യം 130 രൂപവരെ ഉയരാനിടയുണ്ട്. അതേസമയം രൂപയുടെ ഇടിവ് രാജ്യത്തിനുള്ളില്‍ പ്രതികൂല ഫലങ്ങളും ഉണ്ടാക്കും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്ക് വില വര്‍ധിക്കാനിടയുണ്ട്. ഇന്ധനവിലകള്‍ക്കും ഇത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 രൂപയായി കുറഞ്ഞിരുന്നു. തുടര്‍ന്ന് 2024 ഓഗസ്റ്റോടെ ഇത് 110 രൂപയിലെത്തി. ഇപ്പോഴത്തെ കുതിപ്പോടെ പുതിയ റെക്കോര്‍ഡ് ഉയരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബമായി യുകെയില്‍ താമസിക്കുന്നവര്‍ക്കായി, അവരുടെ വരുമാനം അവിടെ തന്നെ ചെലവാക്കുന്നതിനാല്‍ ഈ മാറ്റം വലിയ നേട്ടമുണ്ടാക്കണമെന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.

 
Other News in this category

 
 




 
Close Window