Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
UK Special
  Add your Comment comment
ഒരു പൗണ്ട് മാറിയാല്‍ 128.78 രൂപ: വമ്പന്‍ കുതിപ്പില്‍ ഉത്സാഹം കാണിച്ച് യുകെ മലയാളികള്‍
Text By: UK Malayalam Pathram
ബ്രിട്ടീഷ് പൗണ്ടിനു റെക്കോര്‍ഡ് കുതിപ്പ്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്ക്കെതിരെ 125 ല്‍ എത്തി. ഒരു പൗണ്ടിന്റെ മൂല്യം 128.78 രൂപവരെയെത്തി .

നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും.

അന്താരാഷ്ട്ര വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് സാമ്പത്തികമായി അനുകൂലമായ സാഹചര്യമാണ്. യുദ്ധഭീതിയും യാത്രാ തടസ്സങ്ങളും നിലനില്‍ക്കുന്നതിനിടയിലും രൂപയുടെ ഇടിവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനുള്ള തിരക്കിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡ് താഴ്ചയായ 94.89 രൂപയായി ഇടിഞ്ഞിട്ടുണ്ട്. ലോകത്തിലെ പല കറന്‍സികളോടും രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window