Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരക്കരാര്‍; റേഞ്ച് റോവര്‍ വാഹനങ്ങള്‍ക്ക് വന്‍ വിലക്കുറവ്
reporter

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ Range Rover വാഹനങ്ങളുടെ വില കുത്തനെ കുറച്ചു. ബ്രിട്ടനില്‍ നിന്ന് പൂര്‍ണമായും നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍ക്കാണ് പുതിയ ആനുകൂല്യം ബാധകമാകുന്നത്. പ്രമുഖ മോഡലുകളുടെ വിലയില്‍ 75 ലക്ഷം രൂപ വരെ കുറവുണ്ടാകുമെന്ന് കമ്പനി മുംബൈയില്‍ അറിയിച്ചു. പുതിയ നികുതി ഇളവുകള്‍ പ്രകാരം Range Rover SV, Range Rover Sport SV എന്നീ മോഡലുകള്‍ക്കാണ് പ്രധാനമായും വിലക്കുറവ് ലഭിക്കുന്നത്. Range Rover SV മോഡലിന്റെ എക്‌സ്‌ഷോറൂം വില 4.25 കോടി രൂപയില്‍ നിന്ന് 3.5 കോടി രൂപയായി കുറഞ്ഞു. അതേസമയം Range Rover Sport SV മോഡലിന്റെ വില 2.75 കോടിയില്‍ നിന്ന് 2.35 കോടി രൂപയായും കമ്പനി പുതുക്കി നിശ്ചയിച്ചു.

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി നികുതിയില്‍ ലഭിച്ച ഇളവാണ് ഈ വിലക്കുറവിന് പിന്നില്‍. പുതിയ നികുതി ഘടന നടപ്പിലാകുന്നതോടെ ഇന്ത്യയിലെ ലക്ഷ്വറി വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നികുതി ഭാരം കുറയുന്നത് ബ്രിട്ടീഷ് നിര്‍മ്മിത ആഡംബര വാഹനങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുമെന്നും, Range Rover വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കമ്പനി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window