Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
UK Special
  Add your Comment comment
ഹാംഷയര്‍ കൗണ്ടി കൗണ്‍സിലില്‍ ചരിത്രവിജയം നേടി മലയാളി സജീഷ് ടോം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ സജീഷ് ടോം ഹാംഷയര്‍ കൗണ്ടി കൗണ്‍സിലിലേക്ക് വിജയിച്ചു. ആകെയുള്ള 78 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച ഏക സീറ്റാണ് സജീഷിന്റേത്. റീഫോം പാര്‍ട്ടി വലിയ മുന്നേറ്റം നടത്തിയ തിരഞ്ഞെടുപ്പില്‍, എല്ലാ പ്രവചനങ്ങളും മറികടന്നാണ് സജീഷ് ബേസിംഗ്സ്റ്റോക്ക് നോര്‍ത്ത് ഡിവിഷനില്‍ വിജയിച്ചത്. 2021 മുതല്‍ ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി പ്രവര്‍ത്തിച്ചുവരുന്ന സജീഷ്, ഇനി ബറോ കൗണ്‍സിലിലും കൗണ്ടി കൗണ്‍സിലിലും ഒരേസമയം പ്രവര്‍ത്തിക്കുന്ന അപൂര്‍വ മലയാളികളിലൊരാളാകും. 2005ല്‍ കുടുംബസമേതം യുകെയിലെത്തിയ സജീഷ് ടോം കോട്ടയം വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ്. കുടുംബം ഇപ്പോള്‍ എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ തെക്കന്‍ പറവൂരിലാണ്. ഭാര്യ ആന്‍സി ഹാംഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഐസിയു വിഭാഗത്തില്‍ ഡെപ്യൂട്ടി സിസ്റ്ററാണ്. മകള്‍ അലീന ലണ്ടനില്‍ ജോലി ചെയ്യുന്നു.

യുകെയിലെ മലയാളി സമൂഹത്തിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവമായ സജീഷ്, 2015-16 കാലത്ത് യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ദേശീയ പബ്ലിക് റിലേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേസിംഗ്സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2012ല്‍ മേയേഴ്‌സ് വോളന്ററി അവാര്‍ഡും നേടി. ബേസിംഗ്സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലിലെ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സജീഷ് തൊഴിലാളി സംഘടനാ രംഗത്തും സജീവമാണ്. യുകെയിലെ പ്രധാന തൊഴിലാളി യൂണിയനായ UNISON-ല്‍ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍, ലേബര്‍ലിങ്ക് ഓഫീസര്‍, റീജിയണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window