Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
UK Special
  Add your Comment comment
റോയല്‍ മെയില്‍ വീണ്ടും സ്റ്റാംപ് വില വര്‍ധിപ്പിച്ചു
reporter

ലണ്ടന്‍: ഫസ്റ്റ് ക്ലാസ് സ്റ്റാംപിന്റെ വില വീണ്ടും കുത്തനെ കൂട്ടി റോയല്‍ മെയില്‍. ഇന്ന് മുതല്‍ ഫസ്റ്റ് ക്ലാസ് സ്റ്റാംപിന് 10 പെന്‍സ് വര്‍ധിപ്പിച്ച് ഒരു പൗണ്ട് 80 പെന്‍സാക്കി. നിലവില്‍ 1.70 ആയിരുന്നു വില. സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന്റെ വിലയും 87 പെന്‍സില്‍ നിന്ന് 91 പെന്‍സായി ഉയരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് എട്ടാം തവണയാണ് കമ്പനി സ്റ്റാംപിന്റെ വില വര്‍ധിപ്പിക്കുന്നത്.

കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിനാണ് വിലവര്‍ധന അനിവാര്യമെന്ന് വിശദീകരണം. കത്തുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതും ഇവ എത്തിക്കേണ്ട വിലാസങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമായി. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിതരണ ചെലവുകള്‍ കൂടിയതും ചാര്‍ജ് വര്‍ധനയ്ക്ക് കാരണമായി. അടുത്ത മാസം മുതല്‍ ബിസിനസ് അക്കൗണ്ടുകളില്‍ നിന്നുമുള്ള ഈടാക്കുന്ന തുകയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.

പത്ത് വര്‍ഷം മുമ്പ് ഫസ്റ്റ് ക്ലാസ് സ്റ്റാംപിന് 64 പെന്‍സും സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന് 55 പെന്‍സുമായിരുന്നു വില. ഇപ്പോള്‍ യഥാക്രമം 1.80, 91 എന്ന നിലയില്‍ എത്തി. ഗവണ്‍മെന്റ് റെഗുലേറ്ററായ ഓഫ്‌കോമിന്റെ അനുമതിയോടെയാണ് വിലവര്‍ധന നടപ്പാക്കുന്നത്.

 
Other News in this category

 
 




 
Close Window