Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
പണമാണ് ജീവിതത്തിന് അത്യാവശ്യം

മനഃസമാധാനത്തിനും ശാന്തിക്കും ഏറ്റവും മികച്ച വഴി ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിരിക്കുകയാണെന്ന് ബെംഗളൂരുവില്‍ നിന്നുള്ള യുവസംരംഭക സിമൃദ്ധി മഖിജ. നല്ല കാഷ് ഫ്‌ലോയും കയ്യില്‍ സമ്പാദ്യവുമുണ്ടെങ്കില്‍ ലഭിക്കുന്ന ആത്മവിശ്വാസമാണ് യഥാര്‍ത്ഥ മാനസിക സ്വാസ്ഥ്യത്തിന്റെ അടിത്തറയെന്നാണ് 'ദി സ്പീക്ക് ഫെസ്റ്റ്' സ്ഥാപകയായ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. ആഡംബര ജീവിതത്തിനോ ഷോപ്പിംഗിനോ റെസ്റ്റോറന്റുകളില്‍ പോകാനോ വേണ്ടിയല്ല, മറിച്ച് എന്തെങ്കിലും അടിയന്തര ഘട്ടം വരുമ്പോള്‍ താങ്ങായി മാറാന്‍ പണം അത്യാവശ്യമാണെന്ന് സിമൃദ്ധി പറയുന്നു. ജോലി നഷ്ടപ്പെടുക, കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരിക, അല്ലെങ്കില്‍ ആരോഗ്യപരമായി എന്തെങ്കിലും പ്രതിസന്ധികള്‍ ഉണ്ടാകുക തുടങ്ങിയ എത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഇത്രയും തുക കയ്യിലുണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയില്ലാതെ ജീവിക്കാം.

തലച്ചോറ്, സുഷുമ്‌നാ നാഡി, നാഡികള്‍ എന്നിവ ഉള്‍പ്പെടുന്ന ശരീരത്തിന്റെ ആശയവിനിമയ ശൃംഖലയാണ് നാഡീവ്യവസ്ഥ. ശരീരം നേരിടുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവയവങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഈ ശൃംഖലയാണ്. 'നാഡീവ്യവസ്ഥയെ ശാന്തമാക്കുക' എന്നത് വെല്‍നെസ് രംഗത്ത് ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്. ആളുകള്‍ തങ്ങളുടെ നാഡീവ്യവസ്ഥ തകരാറിലാണെന്ന് പറയുമ്പോള്‍ അവര്‍ അര്‍ത്ഥമാക്കുന്നത് തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ്. ഈ സമ്മര്‍ദ്ദത്തെ അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സാമ്പത്തിക ഭദ്രതയാണെന്നാണ് മഖിജയുടെ വാദം.

തെറാപ്പി, വായന, മറ്റ് ഹോബികള്‍ എന്നിവയെല്ലാം മനസ്സിന് സുഖം നല്‍കുമെങ്കിലും യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ വേരിലേക്ക് ഇറങ്ങാതെ ഇതിനൊന്നും പൂര്‍ണ്ണ പരിഹാരം കാണാനാകില്ല. തങ്ങള്‍ സ്വന്തമായി സമ്പാദിച്ച പണവും അത് നല്‍കുന്ന സുരക്ഷിതത്വവുമാണ് ലോകത്ത് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുന്നത്. ബെംഗളൂരുവില്‍ സ്ഥിരമായ പണവരവില്ലാതെ ബുദ്ധിമുട്ടുന്ന സംരംഭകരെയും, സാമ്പത്തികമായി വിജയം കൈവരിച്ച ശേഷം എല്ലാ മേഖലയിലും സന്തോഷത്തോടെ ജീവിക്കുന്നവരെയും താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതാണ് ഈ അഭിപ്രായം ഉറപ്പിച്ചു പറയാന്‍ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

  • കാനഡയിലുള്ള ഇന്ത്യക്കാരി മിസ് ചെയ്യുന്നത് ആ മുറി
  • അമേരിക്കയില്‍ മെഹന്ദിയിടാന്‍ 9500 രൂപ
  • കുഞ്ഞിനെ ഉറക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ബോസ് പറഞ്ഞത് ഇങ്ങനെ
  • പണമാണ് ജീവിതത്തിന് അത്യാവശ്യം
  • കോടികള്‍ വിലയുള്ള ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ചെളിവെള്ളത്തില്‍
  • പ്രതിദിനം 6000 ലിറ്റര്‍ മൂത്രം ഒഴിക്കുന്നു, എവറസ്റ്റ് പ്രതിസന്ധിയില്‍




  •  
    Close Window