Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തി
Text By: Reporter, ukmalayalampathram
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവന്‍കുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ നവംബര്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും.

സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്‌ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.
 
Other News in this category

 
 




 
Close Window