കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മത്സരം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്നര മാസത്തിന് ശേഷം അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും. എല്ലാ ഒരുക്കങ്ങള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കും. ടീം അസോസിയേഷന്‍ വന്നതിന് ശേഷം തീയതി തീരുമാനിക്കും. മെസ്സി അടക്കം ടീമില്‍ വരും. എതിര്‍ ടീം ആരെന്ന് പിന്നീട് അറിയിക്കാം. സാമ്പത്തിക സഹകരണം ഉറപ്പാക്കും. ഫിഫ വിന്‍ഡോ പ്രകാരം സമയം കണ്ടെത്തും. തീയതി അവര്‍ പ്രഖ്യാപിക്കും. |